Popular Posts

Search This Blog

Saturday, May 12, 2018

Reality of Kurukshetra war

*"അല്ല മുത്തച്ഛാ, ഈ കൊല്ലാന്‍ പറയുന്ന ദൈവം ദൈവമാണോ??.."*

*"ഏതു ദൈവാഡോ കൊല്ലാന്‍ പറഞ്ഞത് ??"*

*"മ്മടെ കൃഷ്ണന്‍,ഈ കൃഷ്ണനല്ലേ മുത്തച്ഛാ ഞമ്മളെ അര്‍ജ്ജുനനെക്കൊണ്ട് എല്ലാരേം കൊല്ലിച്ചത്, ഭാരതയുദ്ധത്തില് ??"*

*"അത് ശരി, അതാണ്‌ കാര്യം.."*

*"അതെന്നെ, ദൈവംന്നൊക്കെ പറഞ്ഞാല്‍ കൊറച്ചുടെ ഡീസന്റ് ആവണ്ടേ ? ഇങ്ങനെ കണ്ണി ചോരയില്ലാതെ കൊല്ലാമ്പറയാന്‍ പാടുണ്ടോ ?"*

*"അത് ന്യായം..."*

*"ആ അര്‍ജുനന്‍ പറഞ്ഞതല്ലേ ല്ലാരും ന്റെ ബന്ധുക്കളാ. എനക്ക് ആരെയും കൊല്ലാന്‍ പറ്റൂല്ലാന്ന്. എന്നിട്ടും ഓനെ വിടാണ്ട് പറഞ്ഞു പറഞ്ഞു എല്ലാരെയും കൊല്ലിച്ച്. ശരിയാണോ ആ ചെയ്തത് ??"*

*"അത് ശരിയാണല്ലോ, ആട്ടെ ആരെയൊക്കെയാ കൊല്ലാന്‍ പറഞ്ഞത്...??"*

*"ആരെയാ കൊല്ലാഞ്ഞത്??സ്വന്തം അപ്പൂപ്പന്‍ മുതല്‍ ഏട്ടന്മാരെ വരെ കൊന്നില്ലേ ?ന്നാലും ആ ഭീഷ്മരെ എങ്കിലും കൊല്ലാതെ വിടാരുന്നില്ലേ ?ഒന്നുല്ലേലും ആ അര്‍ജ്ജുനന്റെ അച്ഛന്റെ അച്ഛന്റെ അച്ഛന്റെ സ്ഥാനത്ത് ഉള്ളതല്ലേ...??"*

*"ഭീഷ്മര്‍ അപ്പൂപ്പന്‍ മാത്രല്ല, വേറൊന്നു കൂടിയാ.."*

*"അതെന്താ മുത്തച്ഛാ, അത് ?? "*

*"പറഞ്ഞെരാട്ടോ, നമ്മള് ടീവീല്‍ കണ്ട മഹാഭാരതത്തിനപ്പുറം ചിലത് കൂടിയുണ്ട്. ലേശം ക്ഷമയോടെ കേള്‍ക്കണംട്ടോ...എന്നാലേ മനസ്സിലാക്കാന്‍ പറ്റൂ"*

*"ഈ ഭീഷ്മര്‍ ഭയമാണ്, നമ്മുടെ മനസ്സില്‍ ഭയം ജനിപ്പിക്കുന്നത്. ഭീഷമര്‍ അങ്ങനെയാണ് കാര്യങ്ങള്‍ ഒക്കെ നേടിയത്. ഭയപ്പെടുത്തീട്ട്. സ്വന്തം അര്‍ദ്ധസഹോദരന് കല്യാണം കഴിക്കാന്‍ പെണ്ണിനെ കൊണ്ട് വരുന്നത് പോലും ഭയപ്പെടുത്തീട്ടല്ലേ.."*

*"ഭീഷമര്‍ ഭയമാണെങ്കില്‍ അര്‍ജ്ജുനന്‍ ആരാ... ?"*

*"അര്‍ജുനന്‍ നമ്മുടെ മനസ്സാണ്. ഋജുവായ മനസ്സ്. ആ മനസ്സിനോടാണ് ഭയത്തെ കൊന്നുകളയാന്‍ - ജയിക്കാന്‍- ഭഗവാന്‍ പറഞ്ഞു കൊടുക്കുന്നത്. ഇവിടെ ഭഗവാന്‍ ആരെന്നറിയുമോ? സുദര്‍ശനം കയ്യിലേന്തിയ ബുദ്ധിയാണ് ഭഗവാന്‍.."*

*"സുദര്‍ശനം എന്ന് പറഞ്ഞാല്‍ ആ കറങ്ങുമ്പോ തീ വരുന്ന സാധനം ല്ലേ.. "*

*"അല്ലല്ലോ... സുദർശനം എന്നു പറഞ്ഞാൽ ശരിയായ ദർശനം. ശരിയായ ദർശനം ഉള്ള ബുദ്ധിയാണ് ഭഗവാൻ, ആ ബുദ്ധിയാണ് മനസ്സിന്റെ തേരാളി. "*

*"തേരാളീന്ന് പറഞ്ഞാൽ രഥത്തിന്റെ ഡ്രൈവർ ന്നല്ലേ?"*

*"അതെ, ഇവിടെ രഥം നമ്മുടെ ശരീരമാണ്. അഞ്ച് കുതിരകൾ പഞ്ചേന്ദ്രിയങ്ങളും. കടിഞ്ഞാൺ ബുദ്ധിയുടെ കയ്യിലല്ലെങ്കിൽ പഞ്ചേന്ദ്രീയങ്ങളും നമ്മളെ തോന്നുന്നിടത്തേക്ക് കൊണ്ടുപോകില്ലേ...?"*

*" അതൊക്കെ ശരി, ന്നാലും ആ ഭീഷ്മരോട് ചെയ്തത് ഇത്തിരി കുപ്പായിപ്പോയില്ലേ? നേരിട്ട് ജയിക്കേണ്ടേ? ഇതൊരുമാതിരി ആണും പെണ്ണുംകെട്ട ശിഖണ്ഡിയെ മുന്നില് നിർത്തി... ഛെ, മോശമായിപ്പോയി... "*

*"ആരാ പറഞ്ഞേ, ശിഖണ്ഡിയെന്നാൽ ആണും പെണ്ണും കെട്ടതാന്ന്... ശിഖ എന്നാൽ കുടുമ, ഖണ്ഡിക്കുക എന്നാൽ മുറിക്കുക. എപ്പഴാ ഈ കുടുമ മുറിക്കുക?"*

*"എപ്പോഴാ? മുറിക്കണംന്ന് തോന്നുമ്പോ അങ്ങു മുറിക്കല്ലാതെ... "*

*"സന്യസിക്കാൻ പോവുമ്പോഴാ കുടുമ മുറിക്കുക. എല്ലാം ഉപേക്ഷിച്ചു സന്യസിക്കാൻ പോകുന്ന ആൾക്ക് ഭയം ഉണ്ടാകുമോ..?"*

*" ഇല്ല."*

*" അതാണ് ഇവിടെയും ചെയ്യുന്നത്. ഭയത്തെ ജയിക്കാൻ മനസ്സ് സന്യാസഭാവത്തെ മുന്നിൽ നിർത്തുന്നു. മനസ്സിലായോ കുട്ടാ..?"*

*" അപ്പോ അതാണോ കാര്യം, ന്നാ പിന്നെ ദ്രോണരെ കൊന്നതെന്തിനാ? അങ്ങോരല്ലേ ഇവരെയൊക്കെ അമ്പുംവില്ലും ഒക്കെ പിടിക്കാനും, കാക്കയെ വെടിവയ്ക്കാനും, ബോംബെറിയാനും ഒക്കെ പഠിപ്പിച്ചേ..??"*

*"ആരാ ഈ ദ്രോണർ എന്നറിയില്ലേ? നമ്മുടെ അറിവും പഠിച്ച വിദ്യകളും. പക്ഷെ, തെറ്റായി ഉപയോഗിക്കപ്പെടുന്നത്."*

*" ദ്രോണർ ഇവരുടെയൊക്കെ ഗുരുവായിരുന്നില്ലേ? "*

*"അതെ, പക്ഷെ, ചുമ്മാ അവരെ പഠിപ്പിച്ചതല്ല. അങ്ങോരുടെ സ്വാർത്ഥതയ്ക്ക് വേണ്ടിയാ അത്ചെയ്തത്.സ്വന്തം ക്ലാസ്മേറ്റ് ആയ ദ്രുപദനോടുള്ള വാശിയും വൈരാഗ്യവും തീർക്കാൻ വേണ്ടിയാ ദ്രോണർ പാണ്ഡവരേയും കൗരവരേയും അസ്ത്രശസ്ത്രങ്ങൾ പഠിപ്പിക്കുന്നത്. പിന്നെ, അങ്ങേര് ആളത്ര വെടിപ്പായിരുന്നില്ലല്ലോ.. ഏകലവ്യന്റെ വിരൽ മുറിച്ചു വാങ്ങിയതും, കർണ്ണന് അഡ്മിഷൻ നിഷേധിച്ചതും ഒക്കെ ഓർമ്മയില്ലേ...?തെറ്റായ രീതിയിൽ ഉപയോഗിക്കപ്പെടുന്ന അറിവുകൾ ഇല്ലായ്മ ചെയ്യപ്പെടണം. ന്നാലേ മോക്ഷം ലഭിക്കു."*

*"ന്നാലും... ആയുധം താഴെ വച്ചൊരാളെ കൊല്ലാൻ പാടുണ്ടോ?"*

*"യുദ്ധനീതിക്കെതിരാണത്. ദ്രോണർ നീതി കൊടുക്കാത്ത ഒരാൾ ഉണ്ടായിരുന്നു, ഓർമ്മിയില്ലേ അഭിമന്യുവിനെ?നമ്മുടെയൊക്കെ അഭിമാനബോധമാണ് അഭിമന്യു. മുഴുവനായും അറിയില്ലെങ്കിൽപ്പോലും പ്രശ്നങ്ങളിലേക്ക് എടുത്തു ചാടും. ആരുടേയും മുന്നിൽ മിഥ്യാഭിമാനം അടിയറവെക്കാൻ കഴിയാത്തവർക്ക് പ്രശ്നങ്ങളുടെ ചക്രവ്യൂഹത്തിൽ തന്നെ ഒടുങ്ങേണ്ടിവരും. ഒരു യോദ്ധാവിനെ ഒന്നിൽ കൂടുതൽ പേർ ചേർന്ന് ആക്രമിക്കരുതെന്ന നിയമം ലംഘിക്കാൻ ആജ്ഞ നൽകുകയായിരുന്നു ദ്രോണർ. സർവ്വസൈന്യാധിപൻ എന്ന നിലയിൽ അധർമ്മം കാട്ടിയ ദ്രോൺർക്കും ധർമ്മം നിഷേധിക്കപ്പെടുന്നു."*

*" അപ്പൊ പിന്നെ കർണ്ണനെ കൊന്നതോ? ആളൊരു ഡീസന്റ് ജന്റിൽമാൻ ആയിരുന്നില്ലേ?"*

*" ഒരുപാട് കഴിവുകൾ ഉണ്ടായിട്ടും അംഗീകരിക്കപ്പെടുന്നില്ല എന്ന നമ്മുടെയൊക്കെ തോന്നലാണ് കർണ്ണൻ. ആരെങ്കിലും അത് അംഗീകരിക്കാൻ തയ്യാറായാൽ അവർക്കുവേണ്ടി എന്ത് അനീതിക്കും നമ്മഞ്ച കൂട്ടുനിൽക്കേം ചെയ്യും. അതാണ് കർണ്ണന് സംഭവിച്ചത്.കർണ്ണന്റെ കഥ ഒരിക്കൽ വിശദമായി പറഞ്ഞിരുന്നല്ലോ കുട്ടാ.. മറന്നുപോയോ അത്...?"*

*"കർണ്ണനെ ഒരർത്ഥത്തിൽ പറഞ്ഞാൽ ചതിച്ചതല്ലേ?"*

*"ചതിച്ചില്ലല്ലോ.. യുദ്ധനീതി നിഷേധിച്ചു. കാരണമുണ്ട്. പാഞ്ചാലിയോട് അനീതി - വസ്ത്രാക്ഷേപം - കാണിച്ചപ്പോൾ അത് തടയാൻ കഴിവുള്ളയാളായിട്ടും മൗനം പാലിച്ചതുകൊണ്ട്. അനീതി തടയാത്തവർക്ക് നീതി വേണം എന്നു പറയാൻ എന്തവകാശം..?"*

*" ആ ശല്യരെ കൊന്നതെന്തിനാരുന്നു.. ഒന്നൂല്ലേൽ അമ്മാവന്റെ സ്ഥാനത്തുള്ള ആളല്ലേ..?"*

*"ദുര്യോധനന്റെ കെണിയിൽപ്പെട്ട് കൗരവപക്ഷത്ത് ആയിപ്പോയെങ്കിലും ശല്യർ ഒരു ശല്യം തന്നെയായിരുന്നല്ലോ കർണ്ണന്.തേരാളിയെന്ന നിലയിൽ മുന്നോട്ട് നയിക്കേണ്ട ആൾ തന്നെ ശത്രുവിനെ പുകഴ്ത്തിക്കും തന്നെ ഇകഴ്ത്തിയും പറഞ്ഞാൽ പിന്നെ അതൊരു ശല്യമല്ലേ...? നിരുത്സാഹപ്പെടുത്തുന്ന ശല്യങ്ങളെ ഇല്ലായ്മ ചെയ്യുകതന്നെ വേണം. ദുര്യോധനനേയും ദുശ്ശാസനനേയും ക്വട്ടേഷൻ കൊടുത്തിട്ടാണെങ്കിലും കൊല്ലേണ്ട ടീംസ് തന്നെയാണല്ലോ. അവരല്ലേ ദ്രൗപതിയെ പീഠിപ്പിക്കാൻ ശ്രമിച്ചത്. ധനം ദുർവ്യയം ചെയ്യുന്ന സ്വഭാവമാണ് ദുര്യോധനനെങ്കിൽ തെറ്റായ ശാസനകൾ ആണ് ദുശ്ശാസനൻ.എല്ലാം ഇല്ലായ്മ ചെയ്യപ്പെടേണ്ടതു തന്നെ. ഒരുതരത്തിൽ പറഞ്ഞാൽ ദ്രൗപതി ആ അപമാനം അർഹിച്ചിരുന്നു. ഇന്ദ്രപ്രസ്ഥത്തിലെ മായ കാഴ്ചകളിൽപ്പെട്ട് കുളത്തിൽ വീണ സ്വന്തം ഭർതൃജേഷ്ഠനെ 'അന്ധനായ പിതാവിന്റെ അന്ധനായ പുത്രൻ' എന്ന് വിളിച്ചാക്ഷേപിച്ചത് ദ്രൗപതിയല്ലേ..?"*

*" കർമ്മഫലമാണ് ഓരോ കഥാപാത്രങ്ങളും മഹാഭാരതത്തിൽ നേരിടേണ്ടി വരുന്നത്. അച്ഛനു ശേഷം രാജ്യഭാരം ഏറ്റെടുക്കേണ്ടിയിരുന്ന ഭീഷ്മർ സ്വന്തം കർമ്മത്തിൽ നിന്നും വ്യതിചലിച്ചു. സ്വന്തം പുത്രന്മാരുടെ ദുഷ്ചെയ്തികൾ കാണാൻ കഴിയാത്ത അന്ധനായ ധൃതരാഷട്രർ അധികാരത്തിൽ അള്ളിപ്പിടിച്ചിരിക്കുകയായിരുന്നു. ഭർത്താവിന് കാഴ്ചയായി മക്കളെ നേർവഴിക്ക് നടത്തേണ്ടിയിരുന്ന ഗാന്ധാരി ,സ്വയം അന്ധത വരിച്ചപ്പോൾ നാമാവശേഷമായത് ആ കുടുംബം തന്നെയാണ്."*

*" അപ്പോ മുത്തച്ഛാ, എല്ലാവരും മരിച്ചു കഴിഞ്ഞപ്പോ കൗരവർക്ക് സ്വർഗ്ഗവും, നല്ലത് മാത്രം ചെയ്ത പാണ്ഡവർക്ക് നരകവുമാണ് ലഭിച്ചത് എന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. ശരിയാണോ?"*

*" അധർമ്മത്തിനുള്ള ശിക്ഷ ഒന്നുകിൽ ഇഹത്തിൽ അല്ലെങ്കിൽ പരത്തിൽ. ഒരു തെറ്റിന് രണ്ടിടത്തും ശിക്ഷ കൊടുക്കാൻ പറ്റില്ലല്ലോ. കൗരവർക്ക് അവരുടെ അധമപ്രവൃത്തികൾക്കുള്ള ശിക്ഷ കുരുക്ഷേത്രഭൂമിയിവെച്ചു കിട്ടുന്നുണ്ട്. അതേസമയം ഭർത്താക്കന്മാരിൽ അർജ്ജുനനോട് കൂടുതൽ ഇഷ്ടം കാണിച്ച ദ്രൗപതിയും, വില്ലാളിവീരനെന്ന അഹങ്കാരമുണ്ടായിരുന്ന അർജ്ജുനനും, മഹാബലവാനെന്ന ബോധം കൊണ്ടുനടന്നിരുന്ന ഭീമനും, സൗന്ദര്യത്തിലും അറിവിലും മികച്ചവർ എന്ന ബോധം ഉണ്ടായിരുന്ന നകുലസഹദേവന്മാർക്കും, ധർമ്മപുത്രർ എന്ന പേരുണ്ടായിരുന്നിട്ടും ഗുരുവിനോട് അർദ്ധസത്യം മാത്രം പറഞ്ഞ യുധിഷ്ഠിരനും പരത്തിൽ അർഹിക്കുന്ന ശിക്ഷ ലഭിക്കുന്നു."*

*" ചുരുക്കിപ്പറഞ്ഞാൽ കുരുക്ഷേത്രം നമ്മുടെ മനസ്സാണ്. ധർമ്മാധർമ്മങ്ങളുടെ ബലപരീക്ഷണം നടക്കുന്നതും അവിടെത്തന്നെ. എന്റെ ധർമ്മത്തിനെന്തുപറ്റി 'മമ കർമ്മ കിം അകുർവ്വത?' എന്ന ചോദ്യത്തിനുള്ള ഉത്തരം തേടുകയാണ് ഭഗവദ്ഗീത."*

*യദായദാഹിധർമ്മസ്യ, ഗ്ലാനിർഭവതി ഭാരത,*
*അഭ്യുത്ഥാനമധർമ്മസ്യാ, തതാത്മൻ ശ്രുജാമ്യഹം*

*എവിടെയാണോ ധർമ്മത്തിന് ക്ഷയമുണ്ടാകുന്നത്, അധർമ്മത്തിന് ഉയർച്ചയുണ്ടാകുന്നത് അവിടെ ഞാൻ അവതരിക്കുന്നു.*

*അധർമ്മം ചെയ്യുമ്പോൾ ചെയ്യുന്നത് തെറ്റാണെന്നുള്ള നമ്മുടെയുള്ളിൽ ഉണ്ടാകുന്നതോന്നൽ തന്നെയാണ് നേർബുദ്ധിയായ ഭഗവാന്റെ അവതാരം. അധർമ്മത്തെ ഇല്ലായ്മ ചെയ്ത് ധർമ്മപാതയിൽ ചരിക്കണമോ എന്നുള്ളത് നമ്മുടെ മാത്രം തീരുമാനമാണ്.*

*ഓർക്കുക, അനീതിയും അധർമ്മവും ചെയ്യുന്നവർക്ക് നീതി നിഷേധിക്കപ്പെടുകതന്നെ ചെയ്യും.*
കടപ്പാട് FB forward

Monday, November 6, 2017

Student Politics and Self financing Professional Colleges

വിദ്യാർത്ഥി രാഷ്ടീയവും സ്വാശ്രയ കോളേജുകളും

കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി രാജ്യത്താകമാനവും കേരളത്തിൽ പ്രത്യേകിച്ചും നിരവിധി സ്വശ്രയ കോളേജുകൾ വിശേഷിച്ച് പ്രഫഷണൽ മേഖലയിൽ കൂണുപോലെ മുളച്ചു പൊന്തിയിരിക്കുന്നു. തങ്ങൾക്ക് പഠിക്കാൻ ആഗ്രഹമുള്ള വിവിധങ്ങളായ മേഖലകളിൽ സർക്കാർ സംവിധാനത്തിലുള്ള പരിമിതമായ സീറ്റുകൾക്ക് പരിഹാരമായാണ് വിദ്യാർത്ഥികളും  രക്ഷകർത്താക്കളും ഉയർന്നതും താങ്ങാവുന്നതിന് അപ്പുറവുമുള്ള ഫീസായിട്ടുകൂടി സ്വകാര്യ സ്വാശ്രയ മേഖലയെ രണ്ട് കൈയ്യും നീട്ടി സ്വീകരിച്ചിരിക്കുന്നത്. അതിനാൽ തന്നെയാണ് ഇത്തരം സ്വശ്രയ കോളേജ് മനേജ്മെന്റുകൾ മുന്നോട്ട് വയ്ക്കുന്ന ഉടബടികളും നിദ്ദേശങ്ങളും കണ്ണടച്ച് അംഗീകരിക്കാൻ ഇവർ നിർബന്ധിതരാകുന്നതും. 

ഇങ്ങനെയുള്ള ഭൂരിപക്ഷം കലാലയങ്ങളിലും ഉപാധികളുടെയും നിയന്ത്രണങ്ങളുടെയും ചട്ടക്കൂടുകൾക്കുളളിൽ ആയതിനാൽ തന്നെ വിദ്യാർത്ഥി സംഘടന പ്രവർത്തനം അന്യമോ നാമം മാത്രമോ ആണ് എന്നത് ഇത്തരം കലാലയങ്ങളുടെ ദുരവസ്ഥയും ഒരു യാഥാർത്ഥ്യവുമാണ്.

 സമ്പൂർണമായും ഒരു പ്രതികരണ ശേഷി നഷ്ടപ്പെട്ടതോ അടിച്ചമർത്തപ്പെട്ടതോ ആയ വിദ്യാർത്ഥി സമൂഹത്തെ ആണ് ഇത്തരം കലാലയങ്ങൾ ദിനംപ്രതി സൃഷ്ടിക്കാൻ ശ്രമിക്കുന്നത്. ഇതിന്റെ അനന്തരഫലമാണ് ഇത്തരം കലാലയങ്ങളെ സാമ്പത്തികവും മാനസികവും ശാരീരികവുമായ ചൂഷണങ്ങളുടെ ഇടങ്ങളാക്കി മാറ്റുന്നതും. വിദ്യാർത്ഥി സംഘടനകളുടെ അഭാവം ഇത്തരത്തിലെ ചില കലാലയങ്ങളെങ്കിലും മയക്കുമരുന്ന് ലോബികളുടെയും മറ്റ് സാമൂഹ്യ വിരുദ്ധ മാഫിയകളുടെയും SIeeping cellsകളുടെ  സജീവ പ്രവർത്തന കേന്ദ്രങ്ങളാക്കി മാറ്റിയിരിക്കുന്നു എന്ന വസ്തുത പലപ്പോഴും പൊതു സമൂഹം തിരിച്ചറിയാതെ പോകുന്നു.

വിദ്യാർത്ഥി രാഷ്ട്രീയത്തെ രക്ഷകർത്താക്കൾ ഉൾപ്പെടുന്ന പൊതുസമൂഹം പലപ്പോഴും ആശങ്കയോടെ കാണുന്നു എന്നത് ഇത്തരം മാനേജ്മെൻറ്കൾക്ക് വിദ്യാർത്ഥി സംഘടനകളെ അകറ്റി നിർത്തുന്നതിന് കൂടുതൽ പ്രേരണ നൽകുന്നു. ഇത്തരം ആശങ്ക പൊതു സമൂഹത്തിന്റെ ഇടയിൽ സൃഷ്ടിച്ചതിൽ ഇടതു വിദ്യാർത്ഥി സംഘടനകളുടെ ഉത്തരവാദിത്വം വളരെ വലുതാണ്. കേരളത്തിൽ ഇവർ ഏകപക്ഷീയമായി മറ്റ് എല്ലാ സംഘടനകളുടെയും മേൽ നടത്തി വരുന്ന അക്രമങ്ങളും അതിക്രമങ്ങളും  അവ  പ്രതിരോധിക്കാൻ മറ്റുള്ളവരെ നിർബന്ധിതരാകുന്നു. ഇതുമൂലം കലാലയങ്ങളിൽ ഉണ്ടാകുന്ന അസ്വസ്ഥതകളും അതിനെ തുടർന്ന് പൊതുസമൂഹത്തിന്റെ ഇടയിൽ സൃഷ്ടിക്കപ്പെടുന്ന അരക്ഷിതാവസ്ഥയും ഒട്ടും തന്നെ ചെറുതല്ല.

ഇത്തരത്തിൽ രൂപപ്പെട്ട ആശങ്കകളുടെ അനന്തര ഫലമാണ് ഇത്തരം കലാലയങ്ങളിലെ വിദ്യാർത്ഥി സമൂഹം ഇന്ന് അനുഭവിക്കേണ്ടി വരുന്ന അനവധിയായ ദുരിതങ്ങൾ. ഇതിനുള്ള ഏക പരിഹാരം കലാലയങ്ങളിൽ മനപൂർവ്വമായ അസ്വസ്ഥത സൃഷ്ടിക്കുന്നവർക്ക് വീണ്ടുവിചാരമുണ്ടാവുകയും അത്തരം പ്രവർത്തനങ്ങളെ തിരുത്തുന്നതിന് ബോധപൂർവ്വമായ പരിശ്രമിക്കുകയും ചെയ്യുക എന്നതാണ്. അതിലൂടെ പൊതു സമൂഹത്തിന്റെ ഇടയിൽ വിദ്യാർത്ഥി രാഷ്ടീയത്തെ പറ്റി ഉടലെടുത്തിരിക്കുന്ന ആശങ്കക്ക് അറുതി വരുത്താനും ഇത്തരം സംഘടന പ്രവർത്തനങ്ങളുടെ കാലിക പ്രസക്തി ബോധ്യപ്പെടുന്നതിനും സാധിക്കും. 

അത്തരത്തിലുള്ള അവബോധം ഉണ്ടാവുകയും സമൂഹത്തിന്റെ എല്ലാ മേഖലകളിൽ നിന്നുമുള്ളവരുടെ സംയോജിതമായ പരിശ്രമത്തിലൂടെയും സമ്മർദ്ദത്തിലൂടെയും  ഇത്തരം കലാലയങ്ങളിൽ വിദ്യാർത്ഥി രാഷ്ടീയത്തിന്റെ ബൗദ്ധീകമായ താളം ഉയരുകയും ചെയ്യ്തില്ലെങ്കിൽ അരാഷ്ട്രീയ വാദികളും പ്രതികരണശേഷി നഷ്ടപ്പെട്ടവരും ശൂന്യമായ സാമൂഹ്യ അവബോധം ഉള്ളവരുടെയും ഒരു യുവ സമൂഹമായിരിയും ഭാവിൽ ഇവിടങ്ങളിൽ നിന്ന് പുറത്ത് വരാൻ പോകുന്നത് എന്ന കാര്യത്തിൽ ഒരു  സംശയവും വേണ്ട. അത്തരക്കാർ കുടുംബത്തിലും ഈ സമൂഹത്തിലും സൃഷ്ടിക്കാൻ ഇടയുള്ള അരാജകത്വവും അചിന്തനീയമായിരിക്കും.

സി.കെ.രാഖേഷ്

സംസ്ഥാന അദ്ധ്യക്ഷൻ

ABVP Kerala
2017 September

Veera Savarkar some facts

എന്തിനാണ് സവർക്കർജിയെ കുറിച്ച് പറയുമ്പോ നമ്മൾ പിന്നോട്ട് മാറുന്നത്..?
അന്നത്തെ ഒറ്റുകാർ ഇന്നദ്ദേഹത്തെ ഒറ്റുകാരനാക്കി ചിത്രീകരിക്കുമ്പോ നമ്മളെന്തിന് മൗനിയാവണം.?
നമ്മടെ സ്‌കൂളുകളിലെ ചരിത്ര പാഠ പുസ്തകങ്ങളിൽ ലോകത്തു ഏറ്റവും കൂടുതൽ ആളുകളെ കൂട്ടക്കൊല ചെയ്തിട്ടുള്ള മാവോയെ പോലെ ഉള്ള ആളെ പോലും മഹാന്മാരാക്കി പഠിപ്പിക്കുമ്പോ, രാജ്യ സ്നേഹിയായിരുന്ന, സ്വാതന്ത്ര സമര സേനാനിയായിരുന്ന, അതിന്റെ പേരിൽ ഏറ്റവും കൂടുതൽ കാലം ബ്രിട്ടീഷുകാരുടെ ഭീകര തടവറയായ കാലാപാനിയിൽ തടവിൽ കിടന്ന സവർക്കറെ കുറിച്ച് പഠിപ്പിക്കാത്തതാണോ അദ്ദേഹം നമ്മളോട് ചെയ്ത തെറ്റ്.?
ആരായിരുന്നു സവര്‍ക്കര്‍ എന്ന് നമ്മളെ പഠിപ്പിക്കാത്തത് ആരാണ്..?
എന്തിനാണ്..?

അഹിംസാ മാര്‍ഗ്ഗത്തിലൂടെ ഭാരതാംബയുടെ മോചനം സാധ്യമാകില്ല എന്ന് വിശ്വസിച്ചിരുന്ന, സായുധ വിപ്ലവം മാത്രമാണ് അതിനുള്ള ഏക മാര്‍ഗ്ഗം എന്നു വിശ്വസിച്ചിരുന്ന ഒരാളായിരുന്നു സവര്‍ക്കര്‍. ഇന്ത്യയുടെ ലക്ഷ്യം പൂർണ്ണമായ രാഷ്ട്രീയ സ്വാതന്ത്ര്യമാണെന്ന് 1900 ൽ ആദ്യമായി സധൈര്യം പ്രഖ്യാപിച്ച രാഷ്ട്രീയ നേതാവാണ് അദ്ദേഹം.
കോളേജ് വിദ്യാഭ്യാസ കാലത്ത് ലോകമാന്യ തിലക് ജിയുടെ നിര്‍ദേശാനുസരണം വിദേശ വസ്തുക്കള്‍ ബഹിഷ്‌കരിക്കുക എന്ന നയത്തിന്റെ ഭാഗമായി ആദ്യമായി വിദേശ വസ്ത്രങ്ങള്‍ കത്തിച്ചു കൊണ്ട് 1905 ഒക്ടോബര്‍ 7 നു പൂനെയില്‍ പ്രതിഷേധം ആരംഭിച്ചത് സവര്‍ക്കര്‍ ആയിരുന്നു. ഇതോടെ ഫെര്‍ഗൂസണ്‍ കോളേജില്‍ നിന്നും അദ്ദേഹം പുറത്തായി.

ഇംഗ്ലണ്ടില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്ന കോളനിവാസികളായ മുഴുവന്‍ വിദ്യാര്‍ഥികളും എടുക്കേണ്ടതായിരുന്ന ബ്രിട്ടീഷ് രാജ്ഞിയോടുള്ള അചഞ്ചലമായ കൂറും വിധേയത്വവും  പ്രഖ്യാപിക്കുന്ന ‘ഓത് ഓഫ് അലീജിയന്‍സ്’ എന്ന പ്രതിജ്ഞയെടുക്കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ ഉന്നത വിജയം സ്വന്തമാക്കിയ ശേഷവും ഡിഗ്രിയും ഗാന്ധിക്കും നെഹറുവിനും ഒക്കെ കിട്ടിയ ബാരിസ്‌റ്റെര്‍ പദവിയും നിഷേധിക്കപ്പെട്ട ആദ്യ ഇന്ത്യൻ നിയമ വിദ്യാർത്ഥിയാണ് സവര്‍ക്കര്‍.

സ്വാതന്ത്ര്യ സമരത്തിലേക്കിറങ്ങിയത് കാരണം ഒരു ഇന്ത്യൻ യൂണിവേഴ്‌സിറ്റി ബിരുദം പിൻവലിച്ച ആദ്യ ബിരുദധാരിയാണ് സവർക്കർ. തൊട്ടു കൂടായ്‌മക്ക് അന്ത്യം കുറിച്ച ആദ്യ ഇന്ത്യൻ സാമൂഹിക പരിഷ്‌കർത്താവാണ് അദ്ദേഹം. അതിനു വേണ്ടി മഹാരാഷ്ട്രയില്‍ ഹിന്ദുക്കള്‍ക്ക് എല്ലാവര്‍ക്കും പ്രാര്‍ത്ഥിക്കാന്‍ വേണ്ടി ക്ഷേത്രം വരെ നിര്‍മ്മിച്ചു. ജീവിതത്തിൽ രണ്ട് തവണ നാടുകടത്തപ്പെട്ട ലോകത്തിലെ ആദ്യത്തെ രാഷ്ട്രീയ തടവുകാരനാണ് സവർക്കർ. പ്രകാശനം ചെയ്യപ്പെടും മുമ്പ് നിരോധിക്കപ്പെട്ട, 1857 ലെ ഇന്ത്യൻ സാതന്ത്ര്യ സമരത്തെ കുറിച്ചുള്ള പുസ്തകമെഴുതിയ ആദ്യ ഇന്ത്യൻ ചരിത്രകാരനാണ് സവർക്കർ.

എവിടേലും സത്യാഗ്രഹം കിടന്നതിനോ അല്ലേൽ ആരേയെങ്കിലും കറുത്ത കൊടി കാണിച്ചതിനോ അല്ല വീർ സവർക്കർജി ആൻഡമാൻ പോലത്തെ ജയിലിലായത്. തന്റെ കൂട്ടുകാരെ കൂട്ടി ബ്രിട്ടീഷുകാരുമായി നേരിട്ട് പ്രക്ഷോഭത്തില്‍ ഏര്‍പ്പെട്ടതിനായിരുന്നു. 1909 ജൂലൈ 1 നു സവര്‍ക്കറിന്റെ അടുത്ത കൂട്ടുകാരനായ മദന്‍ ലാല്‍ ഢീംഗ്‌റ ബ്രിട്ടീഷ് ഓഫീസറായ കഴ്‌സണ്‍ വൈലിയെ വധിച്ചതോടെയാണ് സവര്‍ക്കര്‍ നിരീക്ഷണത്തിലായതു. ഡിസംബര്‍ 21 നു നാസികിലെ സവര്‍ക്കറിന്റെ അഭിനവ ഭാരതിലെ അംഗങ്ങള്‍ നാസിക് കളക്റ്റര്‍ ആയിരുന്ന എ എം റ്റി ജാക്‌സണെക്കൂടീ വധിച്ചതോടെ സവര്‍ക്കറെ അറസ്റ്റ് ചെയ്യാനും ഇന്ത്യയിലെത്തിച്ച് വിചാരണ നടത്താനും ബ്രിട്ടീഷ് പോലീസ് തീരുമാനിച്ചതു.

അങ്ങിനെ ബ്രിട്ടീഷ് സാമ്രാജ്യ വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന കുറ്റം ചുമത്തി അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ഭാരതത്തിലേയ്ക്ക് അയക്കാന്‍ ലണ്ടന്‍ കോടതി തീരുമാനിക്കുകയും ചെയ്തത്. അദ്ദേഹത്തെ ഇന്ത്യയിലേക്ക്‌ കൊണ്ടു വന്നിരുന്ന കപ്പല്‍ മര്‍സെലീസില്‍ നങ്കൂരമിട്ടപ്പോള്‍ സവര്‍ക്കര്‍ കടലില്‍ ചാടി തീരത്തേക്ക് നീന്തി രക്ഷപ്പെട്ടെങ്കിലും അദ്ദേഹം പിടിക്കപ്പെടുകയും ആന്‍ഡമാനിലേക്ക് അയക്കപ്പെടുകയും ചെയ്തത്. അതിന്റെ പേരില്‍ ചുമത്തപ്പെട്ട അനേകം കേസുകളെ തുടര്‍ന്നാണ്‌ അദ്ദേഹത്തിന് അമ്പതു വർഷത്തെ ജയിൽ ശിക്ഷ കിട്ടിയത്.
1921ല്‍ സവര്‍ക്കര്‍ നിബന്ധനകളോടെ ജയില്‍ മോചിതനായെങ്കിലും അദ്ദേഹം വിട്ടു തടങ്കലില്‍ ആയിരുന്നു. പിന്നിട് രത്‌നഗിരിക്ക് പുറത്ത് പോകാനോ, പൊതുയോഗങ്ങളില്‍ പങ്കെടുക്കുവാനോ പാടില്ല എന്നാക്കി നിബന്ധന ആ  ചുരുക്കി.

ജയിലിലായി മൂന്നാം മാസം തന്നെ മാപ്പപേക്ഷ കൊടുത്തു എന്ന് ക്വിറ്റ് ഇന്ത്യ സമരത്തെ പോലും ഒറ്റിയ ചരിത്രമുള്ളവരുടെ ഇപ്പോഴത്തെ ദേശീയ നേതാവായ യെച്ചൂരി പറയുമ്പോ നമ്മളെന്തിന് മിണ്ടാതെ ഇരിക്കണം.?
മാപ്പപേക്ഷ കൊടുത്തിട്ടും പിന്നെയും എന്തിനായിരുന്നു അദ്ദേഹത്തെ അതെ ജയിലിൽ തന്നെ പത്തു കൊല്ലം തുടർച്ചയായി തടവിലിട്ടത്, 
അതിനു ശേഷം എന്തിനായിരുന്നു വീട്ടു തടങ്കില്‍ ഇട്ടതു എന്ന് തിരിച്ചു ചോദിക്കണ്ടേ..?

എന്തിനാണ് ആദേഹത്തെ ഇപ്പോഴത്തെ ഇത്തരത്തിലുള്ള 'പ്രബുദ്ധര്‍' എതിര്‍ക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ..?
പ്രധാനമായും വിപ്ളവര്‍ ആണ് അദ്ദേഹത്തിനെതിരെ പറയാറ്. അതെന്തു കൊണ്ടാണെന്ന് ഓര്‍ത്തിട്ടുണ്ടോ..?
ബാലരമയെ പോലത്തെ കുറച്ചു കാലു നക്കികള്‍ എതിര്‍ക്കുമേലും കോണ്‍ഗ്രസുകാര്‍ അദ്ദേഹത്തിന് എതിരെ പറയുന്നത് കുറവാണ്.  അവര്‍ക്ക് അദ്ദേഹത്തെ ബഹുമാനിച്ച ചരിത്രമേ ഒള്ളൂ.

ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ,1970 ജൂണ്‍ 28 നു സവര്‍ക്കറുടെ പേരില്‍  സ്റ്റാമ്പ് പുറത്തിറക്കിയപ്പോള്‍ സവര്‍ക്കരെന്ന ധീര ദേശാഭിമാനിയുടെ ജീവിതത്തെ അറിയാന്‍ 30 ലക്ഷം വിവരണ പത്രിക കൂടി അച്ചടിച്ചു രാജ്യത്ത് വിതരണം ചെയ്തിരുന്നു.
ദീര്‍ഘമായ ആവിവരണപത്രിക അവസാനിക്കുന്നത് ഇങ്ങിനെയാണ്‌.
'അദ്ദേഹത്തിന്റെ ഓര്‍മ്മ രാജ്യസ്നേഹികളുടെ ഹൃദയത്തിലെന്നും പച്ചപിടിച്ചു നില്‍ക്കും. ആ തലമുറയിലെ മഹാത്മാക്കളുടെ ഗണത്തില്‍ രാജ്യമുള്ള കാലത്തോളം അദ്ദേഹം ഗണിക്കപ്പെടും".
http://indiatoday.intoday.in/story/congress-pushed-on-backfoot-as-it-comes-to-terms-with-indira-gandhi-endorsement-of-savarkar/1/206846.html
2005 ൽ ആൻഡമാനിൽ ആദ്യമായി നിർമ്മിച്ച വിമാനത്താവളത്തിനു സവർക്കർജിയുടെ പേരിട്ടത് സംഘപരിവാറുകാർ അല്ലായിരുന്നു.
ഇങ്ങനെ പഴയ തലമുറയിലെ കോണ്‍ഗ്രസിനും അദ്ദേഹത്തെ ബഹുമാനിച്ചേ ശീലമുണ്ടായിരുന്നോള്ളൂ.
  
അദ്ദേഹം ഗാന്ധിജിയോട് വിയോജിച്ചിട്ടുണ്ടാവാം.
ഗാന്ധിജിയെ എതിര്‍ത്തയാളായിരുന്നു നേതാജിയും. ഗാന്ധിയുടെ നിയമ ലംഘന സമരമുറ ഭാവിയില്‍ രാജ്യത്തെ നിയമ സംവിധാനത്തെ അംഗീകരിക്കാത്ത സമൂഹത്തെ സൃഷ്ട്ടിക്കുമെന്നു മുന്നറിയിപ്പ് നല്‍കിയ ആളായിരുന്നു കോണ്‍ഗ്രസിന്റെ ദേശീയ അധ്യക്ഷനായിരുന്ന സര്‍ സി. ശങ്കരൻ നായർ.
അപ്പൊ ഇത് കൊണ്ടൊന്നുമല്ല നവ വിപ്ലവകാരികള്‍ അദ്ദേഹത്തെ എതിര്‍ക്കുന്നത്.
കാലാപാനിയില്‍ നരക ജീവിതം അനുഭവിച്ചിട്ടും, അതു പോലെ ഒന്നും അനുഭവിച്ചിട്ടില്ലാത്തവരുടെ അവഹേളനങ്ങൾക്ക് പാത്രമാവാനുള്ള മൂല കാരണം അദ്ദേഹം ഹിന്ദുക്കൾക്ക് വേണ്ടി വാദിച്ചു എന്നത് തന്നെയാണ്.

മുസ്ലീംങ്ങൾക്കു ഒരു പ്രതേക ഇസ്ലാമിക രാഷ്ട്രം എന്ന പോലെ, ഹിന്ദുക്കൾക്ക്‌ ഒരു ഹിന്ദു രാഷ്ട്രം വേണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ദ്വിരാഷ്ട്രവാദമുന്നയിച്ച മുസ്ലിം നേതാക്കളോട് സവര്‍ക്കര്‍ പറഞ്ഞത്  ''നിങ്ങളുണ്ടെങ്കില്‍ നമുക്കൊന്നിച്ച്‌, നിങ്ങളില്ലെങ്കില്‍ നിങ്ങളെ കൂടാതെ, നിങ്ങള്‍ എതിര്‍ത്താല്‍ നിങ്ങളെ അവഗണിച്ചു ഇന്ത്യ സ്വാതന്ത്രം നേടുകതന്നെ ചെയ്യും'' എന്നാരുന്നു.

അപ്പൊ പിന്നെ പാര്‍ട്ടിയെ പടവലങ്ങ പോലെയുള്ള വളര്‍ച്ചയില്‍ നിന്നും കര കേറ്റാന്‍ ഇങ്ങനെയുള്ള സവര്‍ക്കറെ എതിര്‍ത്ത് ചിലരെ പ്രീണിപ്പിക്കേണ്ടത് വിപ്ലവകാരികള്‍ക്ക് ആവശ്യമാണ്‌.
അതിനു വേണ്ടി തന്നെയാണ് അവര്‍ക്കിപ്പോ 'വിപ്ലവകാരിയായ ദേശസ്‌നേഹി ‘ എന്ന് ഗാന്ധിജി പോലും വാഴ്ത്തിയ വീര്‍ സവര്‍ക്കര്‍ ഒറ്റുക്കാരനായത്. കാലു നക്കിയായത്..
അത് കൊണ്ട് അവര്‍ അവര്‍ക്ക് വേണ്ടി സവര്‍ക്കര്‍ജിയെ പറയുമ്പോ നമ്മള്‍ പിന്നിലോട്ടു മാറി നില്‍ക്കുക അല്ല വേണ്ടത്..
അഭിമാനത്തോടെ തലയുയര്‍ത്തി അദ്ദേഹത്തിന് വേണ്ടി ശബ്ദിക്കുകയാണ് ചെയ്യേണ്ടത്.