എന്തിനാണ് സവർക്കർജിയെ കുറിച്ച് പറയുമ്പോ നമ്മൾ പിന്നോട്ട് മാറുന്നത്..?
അന്നത്തെ ഒറ്റുകാർ ഇന്നദ്ദേഹത്തെ ഒറ്റുകാരനാക്കി ചിത്രീകരിക്കുമ്പോ നമ്മളെന്തിന് മൗനിയാവണം.?
നമ്മടെ സ്‌കൂളുകളിലെ ചരിത്ര പാഠ പുസ്തകങ്ങളിൽ ലോകത്തു ഏറ്റവും കൂടുതൽ ആളുകളെ കൂട്ടക്കൊല ചെയ്തിട്ടുള്ള മാവോയെ പോലെ ഉള്ള ആളെ പോലും മഹാന്മാരാക്കി പഠിപ്പിക്കുമ്പോ, രാജ്യ സ്നേഹിയായിരുന്ന, സ്വാതന്ത്ര സമര സേനാനിയായിരുന്ന, അതിന്റെ പേരിൽ ഏറ്റവും കൂടുതൽ കാലം ബ്രിട്ടീഷുകാരുടെ ഭീകര തടവറയായ കാലാപാനിയിൽ തടവിൽ കിടന്ന സവർക്കറെ കുറിച്ച് പഠിപ്പിക്കാത്തതാണോ അദ്ദേഹം നമ്മളോട് ചെയ്ത തെറ്റ്.?
ആരായിരുന്നു സവര്‍ക്കര്‍ എന്ന് നമ്മളെ പഠിപ്പിക്കാത്തത് ആരാണ്..?
എന്തിനാണ്..?
അഹിംസാ മാര്‍ഗ്ഗത്തിലൂടെ ഭാരതാംബയുടെ മോചനം സാധ്യമാകില്ല എന്ന് വിശ്വസിച്ചിരുന്ന, സായുധ വിപ്ലവം മാത്രമാണ് അതിനുള്ള ഏക മാര്‍ഗ്ഗം എന്നു വിശ്വസിച്ചിരുന്ന ഒരാളായിരുന്നു സവര്‍ക്കര്‍. ഇന്ത്യയുടെ ലക്ഷ്യം പൂർണ്ണമായ രാഷ്ട്രീയ സ്വാതന്ത്ര്യമാണെന്ന് 1900 ൽ ആദ്യമായി സധൈര്യം പ്രഖ്യാപിച്ച രാഷ്ട്രീയ നേതാവാണ് അദ്ദേഹം.
കോളേജ് വിദ്യാഭ്യാസ കാലത്ത് ലോകമാന്യ തിലക് ജിയുടെ നിര്‍ദേശാനുസരണം വിദേശ വസ്തുക്കള്‍ ബഹിഷ്‌കരിക്കുക എന്ന നയത്തിന്റെ ഭാഗമായി ആദ്യമായി വിദേശ വസ്ത്രങ്ങള്‍ കത്തിച്ചു കൊണ്ട് 1905 ഒക്ടോബര്‍ 7 നു പൂനെയില്‍ പ്രതിഷേധം ആരംഭിച്ചത് സവര്‍ക്കര്‍ ആയിരുന്നു. ഇതോടെ ഫെര്‍ഗൂസണ്‍ കോളേജില്‍ നിന്നും അദ്ദേഹം പുറത്തായി.
ഇംഗ്ലണ്ടില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്ന കോളനിവാസികളായ മുഴുവന്‍ വിദ്യാര്‍ഥികളും എടുക്കേണ്ടതായിരുന്ന ബ്രിട്ടീഷ് രാജ്ഞിയോടുള്ള അചഞ്ചലമായ കൂറും വിധേയത്വവും പ്രഖ്യാപിക്കുന്ന ‘ഓത് ഓഫ് അലീജിയന്‍സ്’ എന്ന പ്രതിജ്ഞയെടുക്കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ ഉന്നത വിജയം സ്വന്തമാക്കിയ ശേഷവും ഡിഗ്രിയും ഗാന്ധിക്കും നെഹറുവിനും ഒക്കെ കിട്ടിയ ബാരിസ്‌റ്റെര്‍ പദവിയും നിഷേധിക്കപ്പെട്ട ആദ്യ ഇന്ത്യൻ നിയമ വിദ്യാർത്ഥിയാണ് സവര്‍ക്കര്‍.
സ്വാതന്ത്ര്യ സമരത്തിലേക്കിറങ്ങിയത് കാരണം ഒരു ഇന്ത്യൻ യൂണിവേഴ്‌സിറ്റി ബിരുദം പിൻവലിച്ച ആദ്യ ബിരുദധാരിയാണ് സവർക്കർ. തൊട്ടു കൂടായ്‌മക്ക് അന്ത്യം കുറിച്ച ആദ്യ ഇന്ത്യൻ സാമൂഹിക പരിഷ്‌കർത്താവാണ് അദ്ദേഹം. അതിനു വേണ്ടി മഹാരാഷ്ട്രയില്‍ ഹിന്ദുക്കള്‍ക്ക് എല്ലാവര്‍ക്കും പ്രാര്‍ത്ഥിക്കാന്‍ വേണ്ടി ക്ഷേത്രം വരെ നിര്‍മ്മിച്ചു. ജീവിതത്തിൽ രണ്ട് തവണ നാടുകടത്തപ്പെട്ട ലോകത്തിലെ ആദ്യത്തെ രാഷ്ട്രീയ തടവുകാരനാണ് സവർക്കർ. പ്രകാശനം ചെയ്യപ്പെടും മുമ്പ് നിരോധിക്കപ്പെട്ട, 1857 ലെ ഇന്ത്യൻ സാതന്ത്ര്യ സമരത്തെ കുറിച്ചുള്ള പുസ്തകമെഴുതിയ ആദ്യ ഇന്ത്യൻ ചരിത്രകാരനാണ് സവർക്കർ.
എവിടേലും സത്യാഗ്രഹം കിടന്നതിനോ അല്ലേൽ ആരേയെങ്കിലും കറുത്ത കൊടി കാണിച്ചതിനോ അല്ല വീർ സവർക്കർജി ആൻഡമാൻ പോലത്തെ ജയിലിലായത്. തന്റെ കൂട്ടുകാരെ കൂട്ടി ബ്രിട്ടീഷുകാരുമായി നേരിട്ട് പ്രക്ഷോഭത്തില്‍ ഏര്‍പ്പെട്ടതിനായിരുന്നു. 1909 ജൂലൈ 1 നു സവര്‍ക്കറിന്റെ അടുത്ത കൂട്ടുകാരനായ മദന്‍ ലാല്‍ ഢീംഗ്‌റ ബ്രിട്ടീഷ് ഓഫീസറായ കഴ്‌സണ്‍ വൈലിയെ വധിച്ചതോടെയാണ് സവര്‍ക്കര്‍ നിരീക്ഷണത്തിലായതു. ഡിസംബര്‍ 21 നു നാസികിലെ സവര്‍ക്കറിന്റെ അഭിനവ ഭാരതിലെ അംഗങ്ങള്‍ നാസിക് കളക്റ്റര്‍ ആയിരുന്ന എ എം റ്റി ജാക്‌സണെക്കൂടീ വധിച്ചതോടെ സവര്‍ക്കറെ അറസ്റ്റ് ചെയ്യാനും ഇന്ത്യയിലെത്തിച്ച് വിചാരണ നടത്താനും ബ്രിട്ടീഷ് പോലീസ് തീരുമാനിച്ചതു.
അങ്ങിനെ ബ്രിട്ടീഷ് സാമ്രാജ്യ വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന കുറ്റം ചുമത്തി അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ഭാരതത്തിലേയ്ക്ക് അയക്കാന്‍ ലണ്ടന്‍ കോടതി തീരുമാനിക്കുകയും ചെയ്തത്. അദ്ദേഹത്തെ ഇന്ത്യയിലേക്ക് കൊണ്ടു വന്നിരുന്ന കപ്പല്‍ മര്‍സെലീസില്‍ നങ്കൂരമിട്ടപ്പോള്‍ സവര്‍ക്കര്‍ കടലില്‍ ചാടി തീരത്തേക്ക് നീന്തി രക്ഷപ്പെട്ടെങ്കിലും അദ്ദേഹം പിടിക്കപ്പെടുകയും ആന്‍ഡമാനിലേക്ക് അയക്കപ്പെടുകയും ചെയ്തത്. അതിന്റെ പേരില്‍ ചുമത്തപ്പെട്ട അനേകം കേസുകളെ തുടര്‍ന്നാണ് അദ്ദേഹത്തിന് അമ്പതു വർഷത്തെ ജയിൽ ശിക്ഷ കിട്ടിയത്.
1921ല്‍ സവര്‍ക്കര്‍ നിബന്ധനകളോടെ ജയില്‍ മോചിതനായെങ്കിലും അദ്ദേഹം വിട്ടു തടങ്കലില്‍ ആയിരുന്നു. പിന്നിട് രത്‌നഗിരിക്ക് പുറത്ത് പോകാനോ, പൊതുയോഗങ്ങളില്‍ പങ്കെടുക്കുവാനോ പാടില്ല എന്നാക്കി നിബന്ധന ആ ചുരുക്കി.
ജയിലിലായി മൂന്നാം മാസം തന്നെ മാപ്പപേക്ഷ കൊടുത്തു എന്ന് ക്വിറ്റ് ഇന്ത്യ സമരത്തെ പോലും ഒറ്റിയ ചരിത്രമുള്ളവരുടെ ഇപ്പോഴത്തെ ദേശീയ നേതാവായ യെച്ചൂരി പറയുമ്പോ നമ്മളെന്തിന് മിണ്ടാതെ ഇരിക്കണം.?
മാപ്പപേക്ഷ കൊടുത്തിട്ടും പിന്നെയും എന്തിനായിരുന്നു അദ്ദേഹത്തെ അതെ ജയിലിൽ തന്നെ പത്തു കൊല്ലം തുടർച്ചയായി തടവിലിട്ടത്,
അതിനു ശേഷം എന്തിനായിരുന്നു വീട്ടു തടങ്കില്‍ ഇട്ടതു എന്ന് തിരിച്ചു ചോദിക്കണ്ടേ..?
എന്തിനാണ് ആദേഹത്തെ ഇപ്പോഴത്തെ ഇത്തരത്തിലുള്ള 'പ്രബുദ്ധര്‍' എതിര്‍ക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ..?
പ്രധാനമായും വിപ്ളവര്‍ ആണ് അദ്ദേഹത്തിനെതിരെ പറയാറ്. അതെന്തു കൊണ്ടാണെന്ന് ഓര്‍ത്തിട്ടുണ്ടോ..?
ബാലരമയെ പോലത്തെ കുറച്ചു കാലു നക്കികള്‍ എതിര്‍ക്കുമേലും കോണ്‍ഗ്രസുകാര്‍ അദ്ദേഹത്തിന് എതിരെ പറയുന്നത് കുറവാണ്. അവര്‍ക്ക് അദ്ദേഹത്തെ ബഹുമാനിച്ച ചരിത്രമേ ഒള്ളൂ.
ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ,1970 ജൂണ്‍ 28 നു സവര്‍ക്കറുടെ പേരില്‍ സ്റ്റാമ്പ് പുറത്തിറക്കിയപ്പോള്‍ സവര്‍ക്കരെന്ന ധീര ദേശാഭിമാനിയുടെ ജീവിതത്തെ അറിയാന്‍ 30 ലക്ഷം വിവരണ പത്രിക കൂടി അച്ചടിച്ചു രാജ്യത്ത് വിതരണം ചെയ്തിരുന്നു.
ദീര്‍ഘമായ ആവിവരണപത്രിക അവസാനിക്കുന്നത് ഇങ്ങിനെയാണ്.
'അദ്ദേഹത്തിന്റെ ഓര്‍മ്മ രാജ്യസ്നേഹികളുടെ ഹൃദയത്തിലെന്നും പച്ചപിടിച്ചു നില്‍ക്കും. ആ തലമുറയിലെ മഹാത്മാക്കളുടെ ഗണത്തില്‍ രാജ്യമുള്ള കാലത്തോളം അദ്ദേഹം ഗണിക്കപ്പെടും".
http://indiatoday.intoday.in/story/congress-pushed-on-backfoot-as-it-comes-to-terms-with-indira-gandhi-endorsement-of-savarkar/1/206846.html
2005 ൽ ആൻഡമാനിൽ ആദ്യമായി നിർമ്മിച്ച വിമാനത്താവളത്തിനു സവർക്കർജിയുടെ പേരിട്ടത് സംഘപരിവാറുകാർ അല്ലായിരുന്നു.
ഇങ്ങനെ പഴയ തലമുറയിലെ കോണ്‍ഗ്രസിനും അദ്ദേഹത്തെ ബഹുമാനിച്ചേ ശീലമുണ്ടായിരുന്നോള്ളൂ.
അദ്ദേഹം ഗാന്ധിജിയോട് വിയോജിച്ചിട്ടുണ്ടാവാം.
ഗാന്ധിജിയെ എതിര്‍ത്തയാളായിരുന്നു നേതാജിയും. ഗാന്ധിയുടെ നിയമ ലംഘന സമരമുറ ഭാവിയില്‍ രാജ്യത്തെ നിയമ സംവിധാനത്തെ അംഗീകരിക്കാത്ത സമൂഹത്തെ സൃഷ്ട്ടിക്കുമെന്നു മുന്നറിയിപ്പ് നല്‍കിയ ആളായിരുന്നു കോണ്‍ഗ്രസിന്റെ ദേശീയ അധ്യക്ഷനായിരുന്ന സര്‍ സി. ശങ്കരൻ നായർ.
അപ്പൊ ഇത് കൊണ്ടൊന്നുമല്ല നവ വിപ്ലവകാരികള്‍ അദ്ദേഹത്തെ എതിര്‍ക്കുന്നത്.
കാലാപാനിയില്‍ നരക ജീവിതം അനുഭവിച്ചിട്ടും, അതു പോലെ ഒന്നും അനുഭവിച്ചിട്ടില്ലാത്തവരുടെ അവഹേളനങ്ങൾക്ക് പാത്രമാവാനുള്ള മൂല കാരണം അദ്ദേഹം ഹിന്ദുക്കൾക്ക് വേണ്ടി വാദിച്ചു എന്നത് തന്നെയാണ്.
മുസ്ലീംങ്ങൾക്കു ഒരു പ്രതേക ഇസ്ലാമിക രാഷ്ട്രം എന്ന പോലെ, ഹിന്ദുക്കൾക്ക് ഒരു ഹിന്ദു രാഷ്ട്രം വേണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ദ്വിരാഷ്ട്രവാദമുന്നയിച്ച മുസ്ലിം നേതാക്കളോട് സവര്‍ക്കര്‍ പറഞ്ഞത് ''നിങ്ങളുണ്ടെങ്കില്‍ നമുക്കൊന്നിച്ച്, നിങ്ങളില്ലെങ്കില്‍ നിങ്ങളെ കൂടാതെ, നിങ്ങള്‍ എതിര്‍ത്താല്‍ നിങ്ങളെ അവഗണിച്ചു ഇന്ത്യ സ്വാതന്ത്രം നേടുകതന്നെ ചെയ്യും'' എന്നാരുന്നു.
അപ്പൊ പിന്നെ പാര്‍ട്ടിയെ പടവലങ്ങ പോലെയുള്ള വളര്‍ച്ചയില്‍ നിന്നും കര കേറ്റാന്‍ ഇങ്ങനെയുള്ള സവര്‍ക്കറെ എതിര്‍ത്ത് ചിലരെ പ്രീണിപ്പിക്കേണ്ടത് വിപ്ലവകാരികള്‍ക്ക് ആവശ്യമാണ്.
അതിനു വേണ്ടി തന്നെയാണ് അവര്‍ക്കിപ്പോ 'വിപ്ലവകാരിയായ ദേശസ്‌നേഹി ‘ എന്ന് ഗാന്ധിജി പോലും വാഴ്ത്തിയ വീര്‍ സവര്‍ക്കര്‍ ഒറ്റുക്കാരനായത്. കാലു നക്കിയായത്..
അത് കൊണ്ട് അവര്‍ അവര്‍ക്ക് വേണ്ടി സവര്‍ക്കര്‍ജിയെ പറയുമ്പോ നമ്മള്‍ പിന്നിലോട്ടു മാറി നില്‍ക്കുക അല്ല വേണ്ടത്..
അഭിമാനത്തോടെ തലയുയര്‍ത്തി അദ്ദേഹത്തിന് വേണ്ടി ശബ്ദിക്കുകയാണ് ചെയ്യേണ്ടത്.