Popular Posts

Search This Blog

Tuesday, August 30, 2016

ഓണത്തിന്റെ യഥാർത്ഥ ചരിത്രം

കേരളം സൃഷ്ടിച്ചത് വിഷ്ണുവിന്റെ ആറാമത്തെ അവതാരമായ പരശുരാമന്. അങ്ങിനെയെങ്കില് വിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമായ വാമനന് എങ്ങിനെ മഹാബലിയെ കേരളത്തില് വന്നു പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തി?

പുരാണങ്ങളിലെയും ഇതിഹാസങ്ങളിലെയും ചോദ്യങ്ങള്ക്ക് ഉത്തരം കിട്ടാതെ വരുമ്പോൾ അതിലെ തത്വം പറഞ്ഞു കൈകഴുകുന്നതിനു പകരം ഇതാഹസങ്ങളിലെ ചരിത്രവും
യുക്തിയും ആനുകാലിക ചരിത്രവും വിശകലനം ചെയ്തുകൊണ്ടുള്ള ഒരന്യേഷണ യാത്ര..

തികച്ചും യുക്തി സഹജമായ ഈ ചോദ്യത്തിന് ഉത്തരം ലഭിക്കാന് അല്പം യുക്തിപൂര്വ്വം പുരാതന
ഭാരതത്തിന്റെ ചരിത്രത്തിലേക്കൊന്നു കണ്ണോടിക്കണം. അപ്പോള് പുരാണത്തില് നിന്നും വന്ന
ഈ ചോദ്യത്തിന്റെ ഉത്തരം അതേ പുരാണങ്ങളില് നിന്ന് തന്നെ ലഭിക്കുമെന്ന് കാണാം.

അതിനായി ആദ്യം അറിയേണ്ടത് മഹാബലി യഥാര്ത്ഥത്തില് ആരാണ് ? ഏതു നാട്ടുകാരനാണ്? എന്നെല്ലാമാണ്.
മഹാബലിയുടെ കുടുംബവുമായി ബന്ധപ്പെട്ടു രണ്ടു തവണ ഭഗവാൻ വിഷ്ണുവിന് ഭാരതത്തിൽ അവതരിക്കേണ്ടി വന്നിട്ടുണ്ട്.

1. നരസിംഹാവതാരം -
പരമ വിഷ്ണു ഭക്തനായിരുന്ന അസുര ചക്രവര്ത്തിയായിരുന്ന പ്രഹ്ലാദന്റെ മകനായ വിരോചനന്റെ മകനാണ് ദാനധര്മ്മങ്ങളില് പേരുകേട്ട മഹാബലി ചക്രവര്ത്തി.
അതിശക്തിമാനും ദുഷ്ടനും ദൈവമെന്നു സ്വയം പ്രഖ്യാപിച്ചു ഭഗവാന് വിഷ്ണുവിനെ ആരാധിക്കുന്നത് നിരോധിച്ച
അസുര ചക്രവര്ത്തി ഹിരന്യകഷിപുവിന്റെ മകനായിരുന്നു പ്രഹ്ലാദന്. അമ്മയുടെ ഗര്ഭത്തിലിരുന്നു നാരദ മഹര്ഷിയുടെ
സത്സംഗം കേള്ക്കാന് ഇടയായ പ്രഹ്ലാദന് കുഞ്ഞായിരിക്കുമ്പോള് മുതല് അതീവ വിഷ്ണു ഭക്തനായി കാണപ്പെട്ടു.
പ്രഹ്ലാദന്റെ ഈ വിഷ്ണുഭക്തിയില് ക്രുദ്ധനായ ഹിരണ്യ കശിപു പ്രഹ്ലാദനെ കൊല്ലുവനായി നിരവധി തവണ ശ്രമിച്ചു. അഹങ്കാരത്താൽ മദിച്ചു മറിഞ്ഞു ദുഷ്ടതയുടെ പര്യായമായി മാറിയ ഹിരണ്യകശിപുവിനെ അവസാനം മഹാവിഷ്ണു നരസിംഹ രൂപത്തില് (നാലാമത്തെ അവതാരം) അവതരിച്ചു വധിക്കുകയും ചെയ്തു.

ഇന്നത്തെ ഡെക്കാന് പ്രദേശം (ആന്ദ്ര പ്രദേശ്) ആണ് ഹിരണ്യകശിപുവിന്റെ രാജ്യം എന്ന് വിശ്വസിക്കപ്പെടുന്നു. ആന്ദ്ര പ്രദേശിലെ കുര്ണൂല് ജില്ലയില് ആഹോബിലം എന്ന സ്ഥലത്താണ് നരസിംഹ മുര്ത്തി അവതരിച്ചത്. ഇന്നും നരസിംഹ മൂര്ത്തിയുടെ ഒന്പതു ഭാവങ്ങളിലുള്ള പ്രതിഷ്ഠയുള്ള ലോകത്തിലെ ഒരേയൊരു ദേശമാണ് ആഹോബിലം. നൂറ്റിയെട്ട് ദിവ്യദേശങ്ങളില് പ്രധാനപെട്ട ഒന്നാണ് പ്രകൃതി രമണീയമായ ദൈവീകമായ അനുഭൂതി തുളുമ്പുന്ന ആന്ദ്രയിലെ ആഹോബിലം എന്ന പുണ്യ ദേശം.
ഹിരണ്യകശിപുവിന്റെ കാലത്തിനുശേഷം പ്രഹ്ലാദന് സമാധാനവും സന്തോഷവും നിറഞ്ഞ ഒരു രാജ്യം കെട്ടിപ്പടുത്തു.

2. വാമനാവതാരം-

പ്രഹ്ലാദനു ശേഷം രാജ്യഭരണം ഏറ്റെടുത്ത അദ്ധേഹത്തിന്റെ മകന് വിരോചനനും മഹാവിഷ്ണുവിന്റെ കടുത്ത ഭക്തനായിരുന്നു. വിരോചനന്റെ മകനാണ് ബലി ചക്രവര്ത്തി. അതി ശക്തിമാനും നീതിമാനുംയിരുന്ന ബലി ചക്രവര്ത്തി
സമ്പല്സമൃദ്ധമായ ഭരണം കാഴ്ചവച്ചു. അസുര രാജാക്കന്മാരുടെ കുലഗുരുവായിരുന്ന ശുക്രാചാര്യന്റെ ഉപദേശങ്ങള്
ഭരണം കുറ്റമറ്റതും ശക്തവുമാക്കി. വിന്ധ്യസത്പുര (ഇന്നത്തെ മഹാരാഷ്ട്ര മധ്യപ്രദേശ് അതിര്ത്തി പ്രദേശം) വരെ തന്റെ
സാമ്രാജ്യം കെട്ടിപ്പടുത്തു. രാജ്യത്തു സമ്പത്ത് കുമിഞ്ഞു കൂടി. ക്രമേണ പ്രജകള് സമ്പത്തില് മതിമറന്നാഹ്ലാതിക്കാന് തുടങ്ങി.
സമൂഹത്തിനോടുള്ള കടമയായ പഞ്ച യഗ്നങ്ങളും കര്മ്മങ്ങളും സ്വധര്മ്മങ്ങളും മറക്കാന് തുടങ്ങി. അതിസമ്പത്തിന്റെ ഹുങ്കിൽ ധർമ്മ ബോധത്തിന് സ്ഥാനമില്ലാതായി. രാജ്യത്തിന് വന്നുകൊണ്ടിരുന്ന മൂല്യച്യുതിയില് ദുഖിതരായ ഇന്ദ്രാതി ദേവതകള് മഹാവിഷ്ണുവിനോട് സങ്കടം ഉണര്ത്തിച്ചു. ബലി ചക്രവര്ത്തിയുടെ കീഴില് അഹന്തപൂണ്ട ജനത്തിന്റെ ഭാവി ശരിയായ ദിശയിലല്ലെന്നു മനസ്സിലാക്കിയ മഹാവിഷ്ണു ധര്മ്മ പുനസ്ഥാപനത്തിനായി വാമനനായി ഭൂമിയില്
അവതരിച്ചു. അപ്പോൾ തന്റെ സാമ്രാജ്യം വീണ്ടും വിപുലപ്പെടുതുന്നതിനു വേണ്ടി ബലി ചക്രവര്ത്തി അശ്വമേധ യാഗം നടത്തുന്ന സമയം.

ശ്രാവണ (ചിങ്ങം) മാസത്തിലെ ശ്രാവണ (തിരുവോണം) ദിനത്തിൽ വാമനന് ഒരു പാവം ബ്രാഹ്മണ ഭിക്ഷുവിന്റെ രൂപത്തില് ബലി ചക്രവര്തിയെ സമീപിച്ചു. തനിക്കു ധ്യാനത്തിനായി മൂന്നടി സ്ഥലം ദാനമായി വാമനന് ബാലിയോടാവശ്യപ്പെട്ടു. സമ്പല്സമൃദ്ധമായ തന്റെ രാജ്യത്തു ഒരു ഭിക്ഷുവിന് ഒന്നിരിക്കാന് അല്പം സ്ഥലം പോലുമില്ലെന്നോ? രണ്ടാമതൊന്നാലോചിക്കാതെ തന്റെ രാജ്യത്തില് എവിടെനിന്ന് വേണമെങ്കിലും മൂന്നു അടി സ്ഥലം അളന്നെടുക്കുവാന് ബലി അനുവാദം നല്കി. അപ്പോള് വാമനന് പ്രപഞ്ചം മുഴുവന് നിറഞ്ഞു നില്ക്കുന്ന തന്റെ വിശ്വരൂപം പ്രാപിച്ചു. ഒന്നാമത്തെ അടിയില് ഭൂമിയും രണ്ടാമത്തെ അടിയില് ആകാശവും അളന്ന വാമനന് മൂന്നാമത്തെ അടി എവിടെ വയ്ക്കുമെന്ന് ചോദിച്ചപ്പോള്, അഹന്ത ശമിച്ച മഹാബലി തന്റെ മുന്പില് പുണ്യ ദര്ശനം നല്കിയ മഹാവിഷ്ണുവിന്റെ മുന്പില് ഭക്ത്യാദര പൂര്വ്വം ശിരസ്സ് നമിച്ചു. ബലി ചക്രവര്ത്തിയുടെ ശിരസ്സില് തൃപ്പാദം സ്പര്ശിച്ചു അമരത്വത്തിലേക്ക് മോക്ഷം നല്കിയശേഷം ബലിയുടെ നീതിനിര്വ്വഹണത്തില് അതീവ സന്തുഷ്ടനായ മഹാവിഷ്ണു ഇന്നുമുതല് ബലി ചക്രവര്ത്തി 'മഹാബലി' എന്ന പേരില് പ്രജകള് എന്നും സ്മരിക്കുമെന്നും ആവശ്യമുള്ള വരം ചോദിക്കുവാനും ആവശ്യപ്പെട്ടു. താന് അതിയായി സ്നേഹിച്ച തന്റെ പ്രജകളെ വര്ഷത്തിലൊരിക്കല് ഭൂമിയില് വന്നു കാണാന് അനുവദിക്കണമെന്ന് അപേക്ഷിച്ചു മഹാബലി. അന്നുമുതല് മഹാബലിയുടെ പ്രജകള് ഭക്ത്യാദരപൂര്വ്വം തങ്ങളുടെ എല്ലാമെല്ലാമായിരുന്ന ബലിച്ചക്രവര്ത്തിയെ വരവേല്ക്കാനായ് ഓരോ വര്ഷവും ചിങ്ങമാസത്തിലെ തിരുവോണ നാളില് ഓരോ വീടുകളിലും ആഘോഷങ്ങളോടെ വിഭവസമൃദ്ധമായ സദ്യയൊരുക്കി കാത്തിരിക്കും. ആന്ദ്രയിലെ ഈ ആഘോഷം പിന്നെ എങ്ങിനെ കേരളത്തില് എത്തി?!! തുടര്ന്ന് വായിക്കുക...

3. പരശുരമാവതാരം-

ജമദഗ്നി മഹര്ഷിയുടെ ആശ്രമം പലതവണ ആക്രമിച്ച അമാനുഷിക ശക്തിയുള്ള ക്ഷത്രിയ രാജാവ് സഹസ്രാര്ജ്ജുനൻ ഭൂമിയില് പലതരത്തിലുള്ള അക്രമങ്ങള് അഴിച്ചുവിടാന് തുടങ്ങി. ആ കാലഘട്ടത്തിലാണ് മഹാവിഷ്ണു ജമദഗ്നി മഹര്ഷിയുടെ പുത്രന് പരശുരാമാനായി അവതരിക്കുന്നത്. സഹസ്രാര്ജ്ജുനൻ തുടര്ന്നും നടത്തിയ ആക്രമണങ്ങളില് ജമദഗ്നി മഹര്ഷി കൊല്ലപ്പെടുന്നു. അതില് പ്രതികാരം ജ്വലിച്ച പരശുരാമന് ഈ കടുംകൈ ചെയ്തവന്റെ കുലം നമവശേഷമാക്കും എന്ന് ശപഥം ചെയ്തു. ഹിമാലയത്തില് പരമശിവന്റെ ശിക്ഷണത്തില് പത്തു വര്ഷത്തോളം നീണ്ട അയോധന പരിശീലനം നടത്തി തിരിച്ചുവന്നു. തുടര്ന്നുണ്ടായ സംഭവബഹുലമായ ജീവിതത്തില് ഭാരതത്തിലുടനീളം നിരവധി ക്ഷത്രിയ രാജാക്കന്മാര് വധിക്കപെട്ടു. തന്റെ ശപഥം പൂര്ത്തിയാക്കി.

പരശുരാമന് പിന്നീടു പാപ മോചനത്തിനായി ഒരേ ഒരു വഴി ബ്രാഹ്മണര്ക്ക് ഭൂമി ദാനം ചെയ്യുകയെന്നതാണെന്ന് അറിയുന്നു. മുനിപുത്രനായതിനാൽ സ്വന്തമായി ഭൂമിയില്ലാതിരുന്ന പരശുരാമൻ, പരമശിവന് അനുഗ്രഹിച്ചു നല്കിയിരുന്ന മഴുവുമായി ഗോകര്ണ്ണത്തു എത്തി, താന് മഴു എറിയുന്ന അത്രയും സ്ഥലം തനിക്കു വേണ്ടി നല്കുവാന് വരുണദേവനോട് ആജ്ഞാപിച്ചു. ആ മനോഹരമായ സ്ഥലമാണ് പിന്നീടു കേരളം എന്ന പേരില് അറിയപ്പെട്ടത്. പരശുരാമന് കടലില് നിന്നും സൃഷ്ടിച ഭൂമിയിലേക്ക് വിന്ധ്യസത്പുര ഭാഗങ്ങളില് (മഹാബലിയുടെ സാമ്രാജ്യം) നിന്നും ആയിരക്കണക്കിന് ബ്രാഹ്മണരെ കൊണ്ട് വന്നു താമസിപ്പിച്ചു. കേരളം മുഴുവന് ശിവലയങ്ങളും ദുര്ഗാലയങ്ങളും അവര്ക്കുവേണ്ടി പരശുരാമന് നിര്മ്മിച്ചു. ബ്രാഹ്മണര് കേരളത്തിന്റെ ഭരണം ഏറ്റെടുത്തു. കാലക്രമത്തില് കൃഷിയാവശ്യതിനും മറ്റു നിര്മ്മാണ ജോലികള്ക്കും മറ്റുമായി മറ്റു കുലങ്ങളില് പെട്ട നിരവധി ആളുകള് സമീപ നാട്ടുരാജ്യങ്ങളായ തമിള്, കര്ണ്ണാടക, ആന്ദ്ര എന്നീവിടങ്ങളില് നിന്നും കേരളമെന്ന പുതിയ സ്ഥലത്തേക്ക് കുടിയേറി. കാലാന്തരത്തില് വിവിധ നാടുരാജ്യങ്ങളിലെ കുടിയേറ്റക്കാർ പരസ്പരം സഹകരിച്ചു കേരളം ഇന്നത്തെ കേരളമായി മാറി. മധ്യഭാരതത്തിലെ വെളുത്ത നിറമുള്ളവരും, ഉത്തരപൂര്വ്വദിക്കുകളിലെ ദേശങ്ങളിലെ ഇരുനിറമുള്ളവരും ഒരുപോലെ കാണപ്പെടുന്ന ഏക ദക്ഷിണേന്ത്യൻ ദേശം കേരളമാണ്. കേരളത്തിന്റെ പുരാതന ചരിത്രം പരിശോധിച്ചാൽ ബ്രാഹ്മണര്ക്ക് കേരളത്തിലുണ്ടായിരുന്ന അധികാരവും മേല്ക്കൊയ്മയും സംശയലേശമന്യേ മനസ്സിലാക്കാവുന്നതാണ്. ഇതും ഈ കണ്ടെത്തലിനു ശക്തിയെകുന്നു.

നാടുവിട്ടു പോന്നെങ്കിലും മഹാബലിയുടെ രാജ്യത്തില് നിന്നും വന്ന ബ്രാഹ്മണര് അവരുടെ പ്രിയങ്കരനായ മഹാബലിയെയും, മഹാബലി വരുന്ന ആഘോഷങ്ങളും കൈവിട്ടില്ല. തങ്ങളുടെ നാട് ഭരിച്ചിരുന്ന മഹാബലിയുടെ കഥകളും ആചാരങ്ങളും അവര് തലമുറകള്ക്ക് കൈമാറി. ആ കഥകള് ഇന്ന് കേള്കുന രൂപത്തില് ഇങ്ങനെ തുടങ്ങുന്നു" പണ്ട് പണ്ട് നമുടെ നാട്ടില് മഹാബലി എന്ന മഹാനായ രാജന് ഭരണം നടത്തിയിരുന്നു" . കാലക്രെമത്തില്, അത് കേരളത്തിന്റെ കഥയും ആഘോഷവുമായി മാറി. പില്ക്കാലത്ത് ആന്ദ്രയിൽ ബലി സാമ്രാജ്യം അസ്തമിക്കുകയും മറ്റു രാജവംശങ്ങൾ ബലിയെ ആരാധിക്കുന്നത് നിര്ത്തലാക്കുകയും ചെയ്തു. പശ്ചിമഘട്ടതിനാൽ സുരക്ഷിതമായിരുന്ന കേരളത്തിൽ മഹാബലിയെ വരവേല്ക്കുന്ന ഓണം ഇന്നും മാറ്റൊട്ടും കുറയാതെ ആഘോഷിക്കപ്പെടുന്നു.

കേരളം സൃഷ്ടിച്ചത് വിഷ്ണുവിന്റെ ആറാമത്തെ അവതാരമായ പരശുരാമൻ തന്നെയാണെന്നും, വിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമായ വാമനന് മഹാബലിയെ കേരളത്തിൽ വന്നല്ല പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയത് എന്നും, പിന്നീട് ചരിത്രമെങ്ങനെ മരിമറഞ്ഞു എന്നും ഇതില് നിന്നും വ്യക്തമാകുന്നു . നമുടെ പൂർവ്വികരു നമുക്ക് കൈമാറിയ വസന്തങ്ങളുടെയും സന്തോഷത്തിന്റെയും സമ്പല് സമൃദ്ധിയുടെയുംടെയും ഈ ആഘോഷകാലവും നന്മയും കൈമോശം വരാതെ നമുക്ക് വരും തലമുറകള്ക്കും പകര്ന്നു നല്കാം..

Tuesday, August 23, 2016

ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ദ്വന്തമുഖം

ജോ ഡിക്രൂസ് ഒരു തമിഴ് നോവലിസ്റ്റ് ആയിരുന്നു.
തൂത്തുക്കുടി ജില്ലയിലെ കോർക്കൈ ഗ്രാമത്തിലെ പ്രബല വിഭാഗമായ 'പരതവർ' എന്ന അരയ സമുദായക്കാരുടെ ചരിത്രവും ജീവിതവും മതപരിവർത്തനവുമൊക്കെ പശ്ചാത്തലാക്കി എഴുതിയിരുന്ന ജോയുടെ ആദ്യ നോവലായ "ആഴി സൂഴ് ഉലകം" 2005ൽ പുറത്തിറങ്ങുകയും, തമിഴ്നാട് സർക്കാരിന്റെ സംസ്ഥാന സാഹിത്യ പുരസ്‌കാരത്തിന് അർഹമാവുകയും ചെയ്തിരുന്നു. 2009ൽ ജോയുടെ രണ്ടാമത്തെ നോവലായ "കോർക്കൈ" പ്രസിദ്ധീകരിക്കപ്പെടുകയും, അത് പിന്നീട് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് തന്നെ നേടുകയും ചെയ്തു.
എന്നാൽ 2014ൽ ജോ ഡിക്രൂസ് അക്ഷന്തവ്യമായ ഒരപരാധം പ്രവർത്തിക്കുകയുണ്ടായി.
രാജ്യത്ത് പൊതു തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയായിരുന്ന സാഹചര്യത്തിൽ, ഒരു ഫേസ്ബുക് പോസ്റ്റിലൂടെ, ശ്രീ നരേന്ദ്ര മോഡി ഇന്ത്യൻ പ്രധാനമന്ത്രി ആവുന്നതിനെ അദ്ദേഹം പരസ്യമായി പിന്തുണച്ചു.
ജോയുടെ എല്ലാ സ്വർഗ്ഗങ്ങളും ഒന്നിച്ച് നിലം പതിച്ചത് അന്നാണ്.

ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ കാവൽ ഭടന്മാരായ ഇടതു ലിബറലുകളത്രയും ജോക്കെതിരെ ഉറഞ്ഞുതുള്ളി.
ഭീഷണി സന്ദേശങ്ങളും, തെറി വിളികളും, പരിഹാസ ശരങ്ങളും അയാൾക്ക്‌ ചുറ്റും കുമിഞ്ഞു കൂടി.
ആഴി സൂഴ് ഉലകം എന്ന ജോയുടെ നോവൽ ഇംഗ്ലീഷിലേക്ക് മൊഴി മാറ്റം ചെയ്യുന്നതിൽ നിന്നും വിവർത്തകയായ ഗീതയും, പ്രസാധകരായ നവ്യാനാ ബുക്‌സും പിന്മാറുന്നതായി പ്രഖ്യാപിച്ചു.
2009ൽ പുറത്തിറങ്ങിയ ജോയുടെ കോർക്കൈ എന്ന നോവലിൽ ക്രിസ്തു മതത്തെയും, പാതിരിമാരെയും, കന്യാസ്ത്രീകളേയും ഒക്കെ അധിക്ഷേപിക്കുന്ന ഭാഗങ്ങളുണ്ട് എന്നാരോപിച്ച് 2015ൽ അദ്ദേഹത്തിനെതിരെ സിവിലായും ക്രിമിനലായും കേസുകൾ റെജിസ്റ്റർ ചെയ്യപ്പെട്ടു.
തന്റെ രാഷ്ട്രീയ നിലപാട് പരസ്യപ്പെടുത്തിയതിന്റെ പേരിൽ മാത്രം ഒരെഴുത്തുകാരൻ ഇത്തരത്തിൽ വേട്ടയാടപ്പെട്ടിട്ടും ആവിഷ്കാര സ്വാതന്ത്ര്യവാദികളാരും പ്രതികരിച്ചില്ല.
പുരോഗമന ലിബറലുകളൊന്നും അസഹിഷ്ണുതയെ പഴിച്ചില്ല.
ഒരെഴുത്തുകാരൻ പോലും അവാർഡ് മടക്കി കൊടുത്ത് പ്രതിഷേധിച്ചില്ല.
ഒടുവിൽ, അതിനോടകം എഴുതി പൂർത്തിയാക്കിയിരുന്ന "അസ്തിനപുരം" എന്ന തന്റെ മൂന്നാമത്തെ നോവലിന്റെ പ്രകാശന വേദിയിൽ വെച്ച്, നോവലെഴുത്ത് എന്നന്നേക്കുമായി അവസാനിപ്പിക്കുന്നതായി അദ്ദേഹം പ്രഖ്യാപിച്ചു.
'ജോ ഡിക്രൂസ് ഒരു തമിഴ് നോവലിസ്റ്റ് ആയിരുന്നു' എന്നു പറഞ്ഞാണ് നമ്മൾ തുടങ്ങിയത്, അല്ലേ?
അതെ, ജോ ഡിക്രൂസ് ഇന്നൊരു നോവലിസ്റ്റേ അല്ല.

ജോയെ പോലെ തന്നെ, പെരുമാൾ മുരുഗനും ഒരു തമിഴ് നോവലിസ്റ്റ് ആയിരുന്നു.
തിരുച്ചെങ്ങോട് ഗ്രാമത്തിലെ അർത്ഥനാരീശ്വര ക്ഷേത്രത്തിന്റെയും, അവിടുത്തെ വൈകാശി-വിശാഖം ഉത്സവത്തിന്റെയും പശ്ചാത്തലത്തിൽ, കൊങ്ങ് വെള്ളാള ഗൗണ്ടർ എന്ന സമുദായക്കാരുടെ ജീവിതം പറഞ്ഞ "മധോരുഭാഗൻ" എന്ന മുരുഗന്റെ നോവലിനെതിരെ തമിഴ്നാട്ടിലെ ചില ജാതി-മത സംഘടനകൾ പ്രതിഷേധമുയർത്തിയതിനെ തുടർന്നാണ് അദ്ദേഹം ചർച്ചയിലിടം പിടിക്കുന്നത്.
"കുട്ടികളില്ലാത്ത വിവാഹിതരായ സ്ത്രീകൾക്ക് ക്ഷേത്രോത്സവത്തിന്റെ അവസാന ദിനം ഏതു പുരുഷനുമായും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാം എന്നാണ് ആചാരം" എന്നും, "അന്നാട്ടിലെ മുപ്പതുകാരികളും മുതിർന്നവരും ആ ദിവസത്തിനായി കാത്തിരുന്നിരുന്നു.." എന്നും, "നഗരത്തിലെ മുഴുവൻ സ്ത്രീകളും അന്ന് വേശ്യകളായി മാറും" എന്നുമൊക്കെയുള്ള മുരുഗന്റെ നോവലിലെ അസത്യ പരാമർശങ്ങൾ അർത്ഥനാരീശ്വര ക്ഷേത്രത്തെയും, വൈകാശി വിശാഖം ഉത്സവത്തെയും, തിരുച്ചെങ്ങോട് ഗ്രാമത്തിലെ മുഴുവൻ കൊങ്ങ് വെള്ളാള ഗൗണ്ടർമാരെയും അപകീർത്തിപ്പെടുത്തുന്നതാണ് എന്നതായിരുന്നു പ്രതിഷേധകാരുടെ പക്ഷം.
മുരുഗനെ ആരും കയ്യേറ്റം ചെയ്തില്ല.
തല്ലുമെന്നോ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയില്ല.
മുരുഗന്റെ വീടിന് നേരെയോ, പുസ്തകം പ്രസിദ്ധീകരിച്ച സ്ഥാപനത്തിന് നേരെയോ ഒരാക്രമണവും ഉണ്ടായില്ല.
നോവലിലെ അപകീർത്തിപ്പെടുന്നതായ ഭാഗങ്ങൾ ഒഴിവാക്കണം എന്നാവശ്യപ്പെട്ടുള്ള നിയമപരവും ജനാധിപത്യപരവുമായ പ്രതിഷേധങ്ങളാണ് മധോരുഭാഗനെതിരെ നടന്നതത്രയും.
ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ മധ്യസ്ഥ ശ്രമങ്ങൾ പുരോഗമിക്കുന്നതിനിടെ പെരുമാൾ മുരുഗൻ എഴുത്തവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചു.
മുരുഗന്റെ എല്ലാ സ്വർഗ്ഗങ്ങളും ഒന്നിച്ചു വാതിൽ തുറന്നത് അന്നാണ്.

ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ കാവൽ മാലാഖകളത്രയും മുരുഗന് പിന്തുണയുമായി രംഗത്തവതരിച്ചു.
മുരുഗൻ ഹിന്ദുത്വ ഫാസിസത്തിന്റെ ഇരയായി ചിത്രീകരിക്കപ്പെട്ടു.
പാരീസിലെ ചാർളി ഹെബ്ദോ ഐക്യദാർഢ്യ പ്രതിഷേധത്തിന്റെ മാതൃകയിൽ മുരുഗന് വേണ്ടി ജെ_സ്യൂസ്_മുരുഗൻ ഹാഷ്ടാഗ് ക്യാമ്പയിൻ ആരംഭിച്ചു.
മുരുഗന്റെ മധോരുഭാഗൻ ഉൾപ്പടെയുള്ള കൃതികൾ എല്ലാ ഭാഷകളിലേക്കും തർജ്ജമ ചെയ്യപ്പെടുകയും ധാരാളമായി വായിക്കപ്പെടുകയും ചെയ്തു.
ഒടുവിൽ വിവാദവും ചർച്ചകളുമെല്ലാം തണുത്താറിയപ്പോൾ, "പെരുമാൾ മുരുഗൻ എന്ന എഴുത്തുകാരൻ മരിച്ചിരിക്കുന്നു. ദൈവമോ പുനർജന്മ വിശ്വാസിയോ അല്ലാത്തതിനാൽ അയാളിനി ഉയർത്തെഴുന്നേൽക്കില്ല" എന്ന് പറഞ്ഞ അതേ മുരുഗൻ തന്നെ, എഴുത്ത് നിർത്താനുള്ള തന്റെ 'തീരുമാനം' പിൻവലിക്കുന്നതായും പുതിയ നോവൽ എഴുതി തുടങ്ങുന്നതായും പ്രഖ്യാപിച്ചു.
'ജോയെ പോലെ തന്നെ പെരുമാൾ മുരുഗനും ഒരു തമിഴ് നോവലിസ്റ്റ് ആയിരുന്നു' എന്നാണ് ഞാൻ ആദ്യം പറഞ്ഞത്, അല്ലേ?
തെറ്റിയതാണ്. ജോ ഡിക്രൂസിനെ പോലെയല്ല പെരുമാൾ മുരുഗൻ.
അവരുടെ രാഷ്ട്രീയവും, അവരുടെ എതിരാളികളും, അവരുടെ സുഹൃത്തുക്കളും ഒക്കെ വേറെയാണ്.
അതിനാലാണ് ഒരു ദിവസം കൊണ്ട് ഒരാളുമറിയാതെ ജോ ഒരു നോവലിസ്റ്റേ അല്ലാതായതും, മുരുഗൻ എന്ന നോവലിസ്റ്റിന് സൗകര്യാനുസരണം മരിച്ചു ചർച്ചയാവാനും പിന്നീട് ഒട്ടും ചർച്ചയാവാതെ പുനർജനിക്കാനും ഒക്കെ സാധിച്ചതും.
അതു കൊണ്ട് തന്നെയാണ്, എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റങ്ങളെ കുറിച്ചുള്ള നമ്മുടെ ചർച്ചകളിൽ എവിടെയും ജോ ഡിക്രൂസ് എന്ന പേര് കടന്നു വരാത്തതും, പെരുമാൾ മുരുഗൻ ഒരു ബിംബമായി തന്നെ നിറഞ്ഞു നിൽക്കുന്നതും.
ഏറ്റവുമൊടുവിലത്തെ ഉദാഹരണമാണ് ജിംഷാർ വിഷയം.

'പടച്ചവന്റെ ചിത്രപ്രദർശനം' എന്ന പേരിലൊരു കഥയെഴുതിയതിന്റെ പേരിൽ മത മൗലികവാദികളാൽ ആക്രമിക്കപ്പെട്ട ജിംഷാറിനോട് ഐക്യപ്പെടുമ്പോൾ താരതമ്യത്തിൽ ഓർമിക്കപ്പെടേണ്ടത് യഥാർത്ഥത്തിൽ പെരുമാൾ മുരുഗനായിരുന്നില്ല.
പകരം, ഒരു ചോദ്യപേപ്പർ തയ്യാറാക്കിയതിന്റെ പേരിൽ മത തീവ്രവാദികൾ കയ്യറുത്തു മാറ്റിയ, അതിന്റെ പേരിൽ ജോലിയും ജീവിതവും നഷ്ടപ്പെട്ട, തൊടുപുഴ ന്യൂമാൻ കോളേജിലെ ജോസഫ് മാഷായിരുന്നു.
ദുരിതവും ദാരിദ്ര്യവും മനോവേദനയും താങ്ങാനാവാതെ ആത്മഹത്യ ചെയ്ത മാഷിന്റെ ഭാര്യ സലോമിയായിരുന്നു.
ഫാറൂഖ് കോളേജിലെ ലിംഗ വിവേചനത്തെ വിമർശിച്ചതിന്റെ പേരിൽ അധ്യാപക വൃത്തിയിൽ നിന്നും പുറത്താക്കപ്പെട്ട ആസാദ് മാഷായിരുന്നു.
പർദ്ദ ധരിക്കുന്നതിനെ പരിഹസിച്ചതിന് പ്രതികാരമായി മതമൗലിക വാദികളാൽ ഉപജീവനമാർഗ്ഗമായ സ്റ്റുഡിയോ തീയിട്ടു നശിപ്പിക്കപ്പെട്ട തളിപ്പറമ്പിലെ റഫീഖ് ആയിരുന്നു.
അസഹിഷ്ണുതയും മതവെറിയും ചേർന്ന് എഴുത്തവസാനിപ്പിക്കാൻ നിർബന്ധിതനാക്കിയ ജോ ഡിക്രൂസ് കൂടി ആയിരുന്നു.
അവരാണല്ലോ ശരിക്കും ബാധിക്കപെട്ടവർ.
അവരാണല്ലോ നഷ്ടങ്ങൾ സഹിച്ചവർ.
അവരാണല്ലോ യഥാർത്ഥ ഇരകൾ.

ജിംഷാറിന്റെ കഥാസമാഹാരം ഈ വരുന്ന ഓഗസ്റ്റ് അഞ്ചിന് പ്രകാശനം ചെയ്യപ്പെടുകയാണെന്ന വാർത്ത സന്തോഷത്തോടെയാണ്  വായിച്ചത്.
എന്നാൽ അതിനോടനുബന്ധിച്ചു നടക്കുന്ന ആവിഷ്കാര സ്വാതന്ത്ര്യത്തെ പറ്റിയുള്ള ചർച്ചകൾ നിരാശപ്പെടുത്തുക മാത്രമേ ചെയ്തുള്ളൂവെന്ന് പറയാതെയും വയ്യ.

തീവ്രവാദ കേന്ദ്രമാകുന്ന കേരളം

കാസര്‍കോട്: ഐഎസില്‍ ചേര്‍ന്നുവെന്ന് അന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരിച്ച തൃക്കരിപ്പൂര്‍ പടന്ന സ്വദേശി ഹക്കിമിന്റെ മകന്‍ ഹഫീസുദ്ദീന്‍ അഫ്ഗാനിസ്ഥാനിലെത്തി. ഇയാളുടെ സന്ദേശം കഴിഞ്ഞ ദിവസം വീട്ടുകാര്‍ക്ക് ലഭിച്ചു.
ഉമ്മയുടെ സുഖവിവരം തിരക്കിയുള്ള സന്ദേശം അഫ്ഗാനിസ്ഥാനിലെ ടോറബോറ എന്ന സ്ഥലത്തുനിന്നാണ് വന്നതെന്ന് അന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരിച്ചു. മാതാവിന്റെ സുഖവിവരം അന്വേഷിച്ച് കൊണ്ട് സഹോദരിക്ക് ടെലിഗ്രാം ആപ്ലിക്കേഷന്‍ വഴിയുള്ള സന്ദേശമാണ് ലഭിച്ചത്.

ബന്ധുക്കളെ ഏറെ പ്രയാസത്തിലാക്കി നാടുവിട്ട ശേഷം ഉമ്മയുടെ സുഖവിവരം അന്വേഷിക്കുന്നതെന്തിനാണെന്ന് സഹോദരി തിരിച്ച് സന്ദേശം അയച്ചതിന് ഇസ്ലാമിനെ കുറിച്ച് പൂര്‍ണമായും അറിവില്ലാത്തത് കൊണ്ടാണ് ഇത്തരത്തില്‍ ചോദ്യം ഉന്നയിക്കുന്നതെന്നായിരുന്നു ഹഫീസുദ്ദീന്റെ മറുപടി. താന്‍ സുഖമായിരിക്കുന്നുവെന്നും ഉപ്പയും ഉമ്മയും ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ ഇങ്ങോട്ടു വരൂവെന്നും സന്ദേശത്തില്‍ പറയുന്നതായാണ് വിവരം. വെള്ളിയാഴ്ച രാത്രിയാണ് സഹോദരിയുടെ ഫോണിലേക്ക് സന്ദേശമെത്തിയത്.

ഐഎസില്‍ ചേര്‍ന്ന ഇജാസിന്റെ ഉള്‍പ്പെടെ സന്ദേശങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ബന്ധുക്കള്‍ക്ക് ലഭിച്ചിരുന്നു. കാണാതായവര്‍ ഐഎസില്‍ ചേര്‍ന്നുവെന്ന സ്ഥിരീകരണത്തിനുള്ള കൂടുതല്‍ തെളിവാണ് ലഭിച്ച സന്ദേശങ്ങള്‍. റോ ഉള്‍പ്പെടെയുള്ള അന്വേഷണ ഏജന്‍സികള്‍ക്ക് വീട്ടുകാര്‍ സന്ദേശം കൈമാറി.

ദമ്പതികളും കുട്ടികളും ഉള്‍പ്പെടെ തൃക്കരിപ്പൂര്‍, പടന്ന ഭാഗങ്ങളില്‍ നിന്നായി 17 പേരെയാണ് ദുരൂഹസാഹചര്യത്തില്‍ കാണാതായത്. കേരള പോലീസിനെ കൂടാതെ കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികളായ ഐബിയും റോയും അന്വേഷിക്കുന്നുണ്ട്. മിലിറ്ററി ഇന്റലിജന്‍സും വിഷയം അന്വേഷിക്കുന്നുണ്ട്.

ജന്മഭൂമി: http://www.janmabhumidaily.com/news450402#ixzz4FlUAvKlG

കേരളം എങ്ങോട്ട്?

" പ്രധാൻ മന്ത്രി ആവാസ് യോജന "

എല്ലാവർക്കും പാർപ്പിടം എന്ന വലിയ ലക്ഷ്യത്തിലേക്കുള്ള കേന്ദ്ര സർക്കാരിന്റെ ആദ്യത്തെ ചുവടുവെപ്പായി 2.4 ലക്ഷം വീട് ഏപ്രിൽ മാസം മുതൽ നിർമ്മിച്ചു നൽകുന്നു.16600 കോടി ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതിയിൽ മഹാരാഷ്ട്ര ഒരു ലക്ഷത്തിനു മുകളിൽ വീടുകളും ത്രിപുര 42,896 വീടുകളും ഒഡീഷ 23,843 വീടുകളും, ബീഹാർ 21,474 വീടുകളും ഗുജറാത്ത് 17,838 വീടുകളും ആവശ്യപ്പെട്ടു കഴിഞ്ഞു. 12 ലക്ഷം മലയാളികൾ വീടില്ലാതെ ജീവിക്കുമ്പോഴും കേരളം കാര്യമായിട്ടൊന്നും ചോദിച്ചിട്ടില്ല. SC , ST , മത്സ്യതൊഴിലാളി വിഭാഗത്തിൽ പെട്ടവരാണ് കൂടുതൽ.അഴിമതിക്കാരെയും ലോട്ടറി രാജാവിനെയും സംരക്ഷിക്കുന്ന ഇടതു സർക്കാർ കേന്ദ്ര സർക്കാരിന്റെ പദ്ധതികളെങ്കിലും നടപ്പിലാക്കാൻ തയ്യാറാകണം !

http://www.moneycontrol.com/news/wire-news/centre-approves-construction24-lakh-houses-for-urban-poor_7117881.html

ഗാന്ധിവധം കോൺഗ്രസിനെ പ്രതിക്കൂട്ടിലാക്കുമ്പോൾ Congress and Gandhi assassination

ഗാന്ധിവധം കോൺഗ്രസിനെ
പ്രതിക്കൂട്ടിലാക്കുമ്പോൾ

കുപ്രചരണങ്ങൾ നടത്തിയവർക്ക് തിരിച്ചടി , സംഘ പരിവാറിന് ഇതു വലിയ നേട്ടം

കെവിഎസ് ഹരിദാസ്

മഹാത്മാ ഗാന്ധിയുടെ വധവുമായി ബന്ധപ്പെടുത്തി ആർ എസ് എസിനെ അധിക്ഷേപിച്ചുവരുന്നവർക്കുള്ള ചുട്ട മറുപടിയാണ് ഇപ്പോൾ സുപ്രീം കോടതി നൽകിയിരിക്കുന്നത്. ഒന്നുകിൽ മാപ്പ് പറയുക, അല്ലെങ്കിൽ തനിക്കെതിരായ മാനനഷ്ടക്കേസിൽ വിചാരണ നേരിടുക എന്നതായിരുന്നു കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് അത്യുന്നത നീതി പീഠത്തിലെ ജസ്റ്റിസുമാരായ ദീപക് മിശ്ര, ആർ എഫ് നരിമാൻ എന്നിവരടങ്ങിയ ബഞ്ചിന്റെ നിർദ്ദേശം. ഇനി അദ്ദേഹത്തിന് മുന്നിൽ രണ്ടു മാർഗങ്ങളേയുള്ളൂ. ഒന്നുകിൽ  പരസ്യമായി മാപ്പെഴുതി കോടതിയിൽ സമർപ്പിക്കുക; അല്ലെങ്കിൽ ഭീവണ്ടി മജിസ്‌ട്രേറ്റ്  കോടതിയിലെത്തി വിചാരണ നേരിടുക.  വിചാരണ നേരിടുക എന്നാൽ ഉന്നയിച്ച ആരോപണങ്ങൾ തെളിയിക്കാനാവശ്യമായ തെളിവുകൾ ഹാജരാക്കുക എന്നതാണ്. അതില്ല എന്നത് ഇതിനുമുന്പേ കോൺഗ്രസുകാർ പരസ്യമായി സമ്മതിച്ചതാണ്. കോൺഗ്രസ് അധ്യക്ഷനായിരുന്ന സീതാറാം കേസരി, മുതിർന്ന നേതാവായിരുന്ന അർജുൻ സിങ്, കോളമിസ്റ്റും മറ്റുമായിരുന്നു എൻ ജി നൂറാനി എന്നിവരെല്ലാം ഇതിനുമുൻപ് ഇത്തരം ആക്ഷേപമുന്നയിച്ചതിന്റെ പേരിൽ പരസ്യമായി കോടതിയിൽ  മാപ്പപേക്ഷ നൽകി രക്ഷപ്പെട്ടത് ചരിത്രമാണ്. അതങ്ങനെ ആയിരിക്കെ രാഹുൽ ഗാന്ധിക്ക് മറ്റെന്താണ് ചെയ്യാൻ കഴിയുക?.  ഇത്‌  ആർ എസ് എസിനു നൽകുന്ന കരുത്ത് ചെറുതല്ല.   മാപ്പപേക്ഷിക്കുക മാത്രമാണ് രക്ഷപ്പെടാനുള്ള ഏക മാർഗ്ഗമെന്ന്  ഇവിടെ കോൺഗ്രസ് ഉപാധ്യക്ഷനോട്  പറഞ്ഞിരിക്കുന്നത്  സുപ്രീം കോടതിയാണ്.  ഇക്കാര്യത്തിൽ ഇനിയെന്ത്‌ എന്നതും വ്യക്തമാണല്ലോ. ഇനി ഇത്തരം ആക്ഷേപങ്ങളുന്നയിക്കാൻ ആരും തയ്യാറാവില്ല എന്നതാണ് പ്രധാനം. അതിനുമുതിര്ന്നാൽ കാര്യങ്ങൾ കോടതികയറുമെന്ന് തീർച്ചയാണ്. കഴിഞ്ഞ 68 വർഷമായി ആർ എസ് എസ് നേരിടുന്ന ഒരു പ്രശ്നത്തിന് ഇതോടെ ആത്യന്തികമായി പരിഹാരമാവുന്നു എന്നതും പറയാതെ വയ്യ.

2014 മെയ് മാസത്തിൽ  മഹാരാഷ്ട്രയിലെ ഒരു തിരഞ്ഞെടുപ്പ് റാലിയിലാണ് രാഹുൽ ഗാന്ധി ആർ എസ് എസിനെതിരെ ഗാന്ധിവധക്കാരെന്ന  ആക്ഷേപം ഉന്നയിച്ചത്. അതിനെതിരെയാണ് ഭീവണ്ടി കോടതിയിൽ ഹർജി നൽകിയത്. 2015 മെയ് മാസത്തിലാണ് കീഴ്‌ക്കോടതിയിലെ ഹർജി തള്ളണമെന്ന ആവശ്യവുമായി രാഹുൽ  സുപ്രീം കോടതിയിലെത്തിയത്.  കേസ് അവിടെ നീട്ടിക്കൊണ്ടുപോവാനും വിചാരണ കോടതിയിലെ നടപടികൾ നീട്ടിയെടുക്കാനുമായിരുന്നു ശ്രമം എന്നുവേണം കരുതാൻ. മുതിർന്ന അഭിഭാഷകനായ കപിൽ സിബലാണ് രാഹുലിന്റെ വക്കീൽ.  ഇത്തവണയും കപിൽ സിബലിന് ഹാജരാവാൻ കഴിയിഞ്ഞില്ലെന്നും അതുകൊണ്ടു രണ്ടാഴ്ചകൂടി കേസ് നീട്ടണമെന്നുമായിരുന്നു രാഹുൽ ഗാന്ധി ആവശ്യപ്പെട്ടത്. എന്നാലത് അനുവദിക്കാനാവില്ലെന്ന് കോടതി തീരുമാനിച്ചു. നിത്യേന സുപ്രീം കോടതിയിലെത്തുന്ന സിബലിന്റെ കാര്യം ജഡ്ജിമാർക്ക് അറിയാമല്ലോ. അതുകൊണ്ടുതന്നെ ഈ മാസം  27 ന് കേസ് മാറ്റിയിട്ട് അന്ന് നിലപാട് അറിയിക്കാൻ രാഹുലിനോട് ആവശ്യപ്പെട്ടു. അതിനിടയിലാണ് മാപ്പപേക്ഷയുടെ കാര്യം കോടതി ഓർമ്മിപ്പിച്ചത്.  മുഖം രക്ഷിക്കാൻ എന്താണ് മാർഗം എന്നു കോടതി ഓർമ്മിപ്പിച്ചുവെന്നുമാത്രം. മുൻപ് ഇത്തരം കേസുകളിൽ ഉണ്ടായ അനുഭവങ്ങൾ കോടതിക്കും ബോധ്യമുണ്ടാവണമല്ലോ.

ഗാന്ധിജി വധവുമായി ബന്ധപ്പെടുത്തി ആർഎസ് എസിനെതിരെ കരുക്കൾ നീക്കാൻ പണ്ഡിറ്റ് നെഹ്‌റു കാണിച്ച താല്പര്യങ്ങൾ എല്ലാവർക്കുമറിയാം. അന്നത്തിന് വഴങ്ങുകയാണ് ആഭ്യന്തര മന്ത്രിയായിരുന്ന സർദാർ പട്ടേൽ ചെയ്തത്.  എന്നാൽ നാഥുറാം ഗോഡ്‌സെയുടെ കേസിൽ ഒരിടത്തും കോടതിക്ക് ആർ എസ്എസിനെ കുറ്റവാളിയായി കാണാൻ കഴിഞ്ഞിരുന്നില്ല. ആ ബൃഹദ് വിധിന്യായം വായിച്ചാൽ അതു ആർക്കും വ്യക്തമാവും. സുപ്രീം കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് കെ ടി തോമസ് അടുത്തകാലത്തു അക്കാര്യം കൊച്ചിയിലെ ഒരു ചടങ്ങിൽ വെച്ചു പരസ്യമായി പറഞ്ഞതും ഇത്തരുണത്തിൽഓർക്കേണ്ടതുണ്ട്. അതിന്റെപേരിൽ കേരളത്തിലെ രാഷ്ട്രീയക്കാർ ജസ്റ്റിസ് തോമസിനെതിരെ പ്രസ്താവനയുദ്ധം നടത്തുകയും ചെയ്തു.  ഗാന്ധിവധം സംബന്ധിച്ച  കോടതിവിധി  താൻ വായിച്ചുവെന്നും അതിലെങ്ങും ആർ എസ് എസിനെതിരെ ഒന്നും പറയുന്നില്ലെന്നും അതുകൊണ്ടുതന്നെ ഗാന്ധിവധത്തിൽ ആർ എസ്എസിന് എന്തെങ്കിലും ബന്ധമുണ്ടെന്ന വാദത്തിൽ കഴമ്പില്ലെന്നുമാണ് താൻ വിശദീകരിച്ചത് എന്നു അദ്ദേഹം വിശദീകരിച്ചിട്ടും പലരുടെയും നാവടങ്ങിയില്ല. യഥാർത്ഥത്തിൽ അതാണ് സത്യം. കോടതി ഒരിടത്തും ഗാന്ധിവധവുമായി ആർ എസ് എസിനെ ബന്ധിപ്പിച്ചിരുന്നില്ല. കോൺഗ്രസ് സർക്കാർ അതിനു കഴിയുന്നത്ര ശ്രമിച്ചിരുന്നു എന്നത്  ഈ വേളയിൽ ഓർക്കാതെ പോകരുതുതാനും.

പിന്നീട്  1966 -ൽ ഇക്കാര്യം പരിശോധിക്കാനായി കപൂർ കമ്മീഷനെ ഇന്ദിരാഗാന്ധി സർക്കാർ നിയമിച്ചു. അതു എല്ലാവശവും, എല്ലാ കാര്യങ്ങളും വിലയിരുത്തി. 1969 -ലാണ് കമ്മീഷൻ അതിന്റെ റിപ്പോർട്ട്  സമർപ്പിച്ചത്‌ . അതിലും ആർ എസ്എസിനെ കുറ്റമുക്തമാക്കുകയാണ് ചെയ്തത്.  ഗാന്ധിജി വധത്തിൽ ആർ എസ് എസിനു ഒരു പങ്കുമില്ലെന്നാണ് കമ്മീഷൻ പറഞ്ഞത്. ഇതൊക്കെ സർക്കാർ രേഖയാണ്. എല്ലാവരും കണ്ടിട്ടുള്ളതാണ് അതെല്ലാം. പിന്നെയും ആർ എസ്എസിനെ പ്രതിക്കൂട്ടിലാക്കാനുള്ള ശ്രമത്തെ എങ്ങിനെയാണ് പിന്നെ ന്യായീകരിക്കാൻ കഴിയുക. ഇതൊക്കെ ആർ എസ്എസോ ബിജെപിയെ നിയമിച്ച കമ്മീഷനായിരുന്നുവെങ്കിൽ  മനസിലാക്കാം. അതുമല്ല.

ആർ എസ് എസിനെ നിരോധിച്ചിരുന്ന  കാര്യം നേരത്തെ സൂചിപ്പിച്ചുവല്ലോ. ആ നിരോധനം പിന്നീട് കോൺഗ്രസ് സർക്കാർ തന്നെ പിൻവലിച്ചു. അതിനുമുന്പായി സർദാർ പട്ടേൽ ആർ എസ് എസ് സര്സംഘചാലകായിരുന്ന ഗുരുജി ഗോൾവാൾക്കർക്കു ഒരു കത്തയച്ചിരുന്നു. 1948 സെപ്‌റ്റംബർ 11 നെഴുതിയ കത്തിൽ പട്ടേൽ ആവശ്യപ്പെട്ടത് ആർ എസ് എസ് കോൺഗ്രസിൽ ലയിക്കണമെന്നതായിരുന്നു. അതിലെ അതുസംബന്ധിച്ച വരികൾ ഇങ്ങനെയാണ്. ( ഇംഗ്ലീഷിൽ).

"  I  once again ask you to give your thought to my Jaipur and Lucknow speeches and accept the path I had indicated for the RSS. I am quite certain that therein lies the good of the RSS and the country and moving in that path we can join hands in achieving the welfare of our country. Of course,  you are aware that we are passing through delicate times. It is the duty of every one from the highest to the lowliest in this country to contribute his mite, in whatever way possible, to the service of the country. In this delicate hour there is no place for party conflicts and old quarrels. I thoroughly convinced that the RSS men can carry on their patriotic endeavor only by joining the Congress and not by keeping separate or by opposing. I am glad that you have been released. I hope that you will arrive at the proper decision after due consideration of what I have said above. With regard to restrictions imposed upon you I am in correspondence with the CP Government.  I shall let you know after receiving their reply."

ഇതിന്റെ അർത്ഥമെന്താണ്?.  ആർ എസ് എസായിരുന്നു ഗാന്ധിവധത്തിനു പിന്നിലെങ്കിൽ അവരോട്‌ കോൺഗ്രസിൽ ചേരാൻ സർദാർ പട്ടേൽ  ആവശ്യപ്പെടുമായിരുന്നുവോ.  പ്രധാനമന്ത്രി പണ്ഡിറ്റ് നെഹ്‌റുവിന്  ഗുരുജി ഗോൾവാൾക്കർ എഴുതിയ കത്തിന് മറുപടിയെന്നവണ്ണമാണ്  സർദാർ പട്ടേൽ  ഈ കത്തെഴുതിയത് എന്നതും ഓർക്കുക.  അതായത്  അത്‌   പട്ടേലിന്റെ വ്യക്തിപരമായ  അഭിപ്രായമായിരുന്നില്ല, മറിച്ചു  കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാടായിരുന്നു. അതില്നിന്നുതന്നെ കാര്യങ്ങൾ വ്യക്തമാണല്ലോ, ആർ എസ്എസിനെതിരെ കോൺഗ്രസുകാർ അന്നുന്നയിച്ചതു കഴമ്പില്ലാത്ത ആക്ഷേപമായിരുന്നുവെന്ന് . കോൺഗ്രസിൽ ലയിക്കണമെന്ന ആവശ്യം ആർ എസ്സ് എസ് ആദ്യമേ നിരാകരിച്ചിരുന്നു. കോൺഗ്രസ് ഒരു രാഷ്ട്രീയ കക്ഷിയാണെന്നും ആർ എസ് എസ് സാംസ്കാരിക സംഘടനയാണ് എന്നും ഗുരുജി ഗോൾവാൾക്കർ വ്യക്തമാക്കുകയും ചെയ്തു. രാഷ്ട്രീയത്തിനതീതമായി പ്രവർത്തിക്കുന്ന  ആർ എസ് എസിന് അതിന്റെതായ പ്രവർത്തന പദ്ധതിയുണ്ടെന്നും അതുമായി അതു മുന്നോട്ടുപോകുമെന്നും അന്ന് അദ്ദേഹം പറഞ്ഞു.

ഇതിനിടയിൽ  കോൺഗ്രസ് ഒരു പ്രചാരണം അഴിച്ചുവിടാൻ ശ്രമം നടത്തിയിരുന്നു. ചില വ്യവസ്ഥകൾക്ക് വിധേയമായിട്ടാണ് അന്ന് കേന്ദ്ര സർക്കാർ നിരോധനം പിൻവലിച്ചത് എന്നും മറ്റുമായിരുന്നു അത് . പക്ഷെ, അതും അവരുടെ കയ്യുകൊണ്ടുതന്നെ തുറന്നുകാട്ടപ്പെട്ടു. 1949 സെപ്റ്റംബർ 14 ന്  അന്നത്തെ ബോംബെ നിയമസഭയിൽ അവിടത്തെ ആഭ്യന്തര മന്ത്രിയായിരുന്ന മൊറാർജി ദേശായ് നൽകിയ മറുപടിചരിത്രത്തിന്റെ ഭാഗമാണ്. എന്തെങ്കിലും വ്യവസ്ഥകൾക്ക് വിധേയമായിട്ടാണോ ആർ എസ്എസിന്റെ നിരോധനം നീക്കിയത് എന്നതായിരുന്നു അവിടെ ഉന്നയിച്ച ചോദ്യം.  ആർ എസ്‌ എസ് ഒരു  ഉറപ്പും നൽകിയില്ലെന്നും നിരോധനം നീക്കിയത് വ്യവസ്ഥകളൊന്നും കൂടാതെയാണെന്നും അന്ന് മൊറാർജി പറഞ്ഞു.  പ്രൊസീഡിങ്‌സ് നമ്പർ പി - 2126 ആണ് രേഖ. ഇതേ മൊറാർജി ദേശായിയാണ്  പിന്നീട് ഇന്ത്യയുടെ പ്രധാനമന്ത്രിയായത്.

അതുമാത്രമല്ല,  പിന്നീട്  1963 -ലെ റിപ്പബ്ലിക് ദിനത്തിൽ ദൽഹിയിൽ നടന്ന പരേഡിൽ ആർ എസ്എസുകാരെ പങ്കെടുപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു.  അക്കാലത്തും പണ്ഡിറ്റ് നെഹ്രുവായിരുന്നു പ്രധാനമന്ത്രി എന്നതോർക്കുക.  ഗാന്ധിജിയെ വധിച്ചവരെ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുപ്പിക്കാൻ നെഹ്‌റുവോ കോൺഗ്രസോ നേതൃത്വം നൽകുന്ന  ഒരു ഭരണകൂടം തയ്യാറാവുമെന്നു കരുത്താനാവുമോ?. അന്ന്  'ഗണവേഷ'ത്തിൽ ( ആർ എസ് എസിന്റെ യൂണിഫോമിൽ) ആണ് അവർ അവിടെ മാർച്ചുചെയ്തത് എന്നതും പറയേണ്ടിയിരിക്കുന്നു.  അതിനുശേഷം , 1965  -ൽ പാക്കിസ്ഥാൻ  ഇന്ത്യയെ ആക്രമിച്ച വേളയിൽ ദൽഹിയിലെ ട്രാഫിക് നിയന്ത്രിക്കാൻ നിയുക്തരായതും ആർ എസ് എസുകാരാണ്.  അന്നും കേന്ദ്രത്തിൽ അധികാരത്തിലുള്ളത് കോൺഗ്രസാണല്ലോ. 1962 -ലെ ഇൻഡോ- ചൈന യുദ്ധകാലത്തും സർക്കാർ ആർ എസ് എസിന്റെ സഹായം തേടിയിരുന്നു.

അതെന്തായാലും ഈ കോടതി നടപടി സംഘ പരിവാറിനെ സംബന്ധിച്ചിടത്തോളം  പ്രധാനപ്പെട്ടതാണ്.   ഇനിയെങ്കിലും അവരുടെ   പ്രതിയോഗികൾ  ഗാന്ധിവധവുമായി ബന്ധപ്പെടുത്തി പ്രസ്ഥാനത്തെ  പരസ്യമായി അധിക്ഷേപിക്കുന്നത് നിർത്താൻ അതു വഴിവെക്കുമെന്ന് തീർച്ച. കുപ്രചാരണങ്ങൾക്കു അറുതിയാവും എന്നതുതന്നെ. അതിനപ്പുറം കോൺഗ്രസിന് ഇതിലേറെ പ്രശ്നമുണ്ടാവാനില്ല. ഇക്കാര്യത്തിൽ രാഹുൽ ഗാന്ധിക്ക് മാപ്പു എഴുതി നൽകേണ്ടിവന്നാൽ ഉണ്ടാകാവുന്ന നാണക്കേടും അപമാനവും പറഞ്ഞറിയിക്കുകയും വയ്യ. എന്നാൽ കോടതി കേസുമായി മുന്നോട്ടുപോയാൽ തെളിയിക്കാൻ കയ്യിലൊന്നുമില്ലതാനും. കപിൽ സിബൽ തന്നെ ആ മജിസ്‌ട്രേറ്റ് കോടതിയിലെത്തിയാലും ആരോപണം തെളിയിക്കാൻ  കഴിയണമെന്നില്ല.  ചരിത്രവും വസ്തുതകളും കോൺഗ്രസിന് എതിരാണ് എന്നതുതന്നെ കാരണം. അതിനൊക്കെയപ്പുറം, ഇനി മാപ്പു എഴുതി നൽകിയാലും കേസ് തീരുമെന്നതിന് ഉറപ്പെന്താണ്‌  എന്നതും പ്രശ്നമാണ്. ഹർജിക്കാരൻ തീരുമാനിച്ചാലല്ലേ കേസ് പിൻവലിക്കാൻ കഴിയൂ. അതായത് മാപ്പുകൊണ്ടും ഇതിൽ തീരുമാനം ആവണമെന്നില്ല.