Popular Posts

Search This Blog

Sunday, August 21, 2016

Sabarimala v/s Tirupathi

ശബരിമലയിലെ "ചില കാര്യങ്ങളില്‍ തിരുപ്പതി മാതൃക" ആലോചിക്കുന്നവര്‍ തിരുപ്പതിയെപ്പറ്റി ഇതൊക്കെക്കൂടി അറിയുക. അറിയുന്നവർ പറഞ്ഞുകൊടുക്കുക.
ശ്രീ വെങ്കിടേശ്വര വേദിക് സര്‍വകലാശാല
ശ്രീ വെങ്കിടേശ്വര ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ആര്‍ക്കിടെക്ചര്‍
ശ്രീ വെങ്കിടേശ്വര കോളെജ് ഒഫ് മ്യൂസിക് ആന്‍ഡ് ആര്‍ട്‌സ്
ശ്രീ വെങ്കിടേശ്വര ആയുര്‍വേദ കോളെജ്
ശ്രീ വെങ്കിടേശ്വര യോഗ ഇന്‍സ്റ്റിറ്റ്യൂട്ട്
ശ്രീ വെങ്കിടേശ്വര പോളിടെക്‌നിക് ഫൊര്‍ ഫിസിക്കലി ചലഞ്ച്ഡ്
ശ്രീപത്മാവതി വിമന്‍സ് പോളിടെക്‌നിക്
ശ്രീ വെങ്കിടേശ്വര കോളെജ്, ന്യൂഡല്‍ഹി
ശ്രീ വെങ്കിടേശ്വര ഗോസംരക്ഷണ ശാല
ശ്രീ വെങ്കിടേശ്വര ധര്‍മരഥം സൗജന്യ ബസ് സര്‍വീസ്
ശ്രീ വെങ്കിടേശ്വര കല്യാണമണ്ഡപം
ശ്രീ വെങ്കിടേശ്വര സ്‌കൂളുകള്‍
ശ്രീ വെങ്കിടേശ്വര സെന്‍ട്രല്‍ ലൈബ്രറി- അരലക്ഷത്തോളം മത, തത്വശാസ്ത്ര ഗ്രന്ഥങ്ങള്‍
ശ്രീ വെങ്കിടേശ്വര റിസര്‍ച്ച് സെന്റര്‍
ശ്രീ വെങ്കിടേശ്വര ആശുപത്രി
ശ്രീ വെങ്കിടേശ്വര അന്നദാനകേന്ദ്രം- അന്നപ്രസാദം
തിരുപ്പതി തിരുമല ദേവസ്ഥാനം ടെലിവിഷൻ ചാനൽ
പിന്നെയും അനേകം അനുബന്ധ സ്ഥാപനങ്ങൾ...

നിയമപ്രകാരം തിരുമല- തിരുപ്പതി ദേവസ്ഥാനത്തിന്റെ മുഖ്യ ഉത്തരവാദിത്തം ഹൈന്ദവധര്‍മ പ്രചാരണമാണ്. ഭാരതീയഭാഷകളുടെ പഠനം, ഗവേഷണം, അധ്യാപനം, പരിശീലനം, സാഹിത്യ പോഷണം എന്നിവയും നിര്‍ബന്ധം.
വെങ്കിടേശ്വര പ്രഭുവിനെ വിശ്വാസമുണ്ടെന്നു രേഖാമൂലം എഴുതിനല്‍കിയാലേ അഹിന്ദുക്കള്‍ക്കു ക്ഷേത്രപ്രവേശനമുള്ളൂ.
സര്‍ക്കാരിന്റെ മേല്‍നോട്ടമുണ്ടെങ്കിലും, പുരോഹിതരടങ്ങിയ ഒരു ഉപദേശക സമിതിയും കര്‍ഷകപ്രതിനിധികളടങ്ങിയ മറ്റൊരു സമിതിയുമാണു പണം, പൂജ, പ്രസാദം, ലഡ്ഡു, വനം, അണക്കെട്ട്, റോഡ്, ഗതാഗതം, കൃഷി, അടിസ്ഥാനസൗകര്യങ്ങൾ അടക്കം സകലതിന്റെയും നിയന്ത്രണം.
ഭക്തര്‍ക്കു സുഗമമായി ദര്‍ശനമൊരുക്കാന്‍ ടാറ്റ കണ്‍സല്‍റ്റന്‍സിയുടേതടക്കം അതാധുനിക സോഫ്റ്റ് വെയര്‍, ഹാര്‍ഡ് വെയര്‍ സംവിധാനങ്ങള്‍.

ഇനി പറയൂ,
ശ്രീ ശബരീശ്വര (സ്വാമി അയ്യപ്പ) സര്‍വകലാശാല, ശ്രീ ശബരീശ്വര റിസര്‍ച്ച് സെന്റര്‍, ശ്രീ ശബരീശ്വര മെഡിക്കല്‍ കോളെജ്, ശ്രീ ശബരീശ്വര ആയുര്‍വേദ കോളെജ്, ശ്രീ ശബരീശ്വര ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ശ്രീ ശബരീശ്വര ബസ് സര്‍വീസ്, ശ്രീ ശബരീശ്വര എന്‍ജിനീയറിങ് കോളെജ്...
കേള്‍ക്കാന്‍ എന്തു രസം. അല്ലേ..!

No comments: